ആന്‍സിലോട്ടി റയല്‍ വിടുന്നു
Friday, April 18, 2025 12:51 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോള്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്തുനിന്ന് കാര്‍ലോ ആന്‍സിലോട്ടി ഈ സീസണില്‍ പടിയിറങ്ങുമെന്നു റിപ്പോര്‍ട്ട്. കോപ്പ ഡെല്‍ റേ ഫൈനലോടെ ആന്‍സിലോട്ടി ക്ലബ്ബിനോടു വിടപറയുമെന്നും സൂചനയുണ്ട്.
രണ്ടു തവണയായി റയലിന്റെ പരിശീലകനായ ആന്‍സിലോട്ടി, മൂന്നു ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ 13 കിരീടങ്ങളില്‍ റയലിനെ എത്തിച്ചു. ആന്‍സിലോട്ടിയുടെ പകരക്കാരനായി സാബി അലോണ്‍സോ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.