കോഹ്ലിക്കു പിഴ
Friday, December 27, 2024 1:48 AM IST
മെൽബണ്‍: ബോർഡർ ഗാവസ്കർ ട്രോഫി പരന്പരയിൽ ഓസീസ് യുവതാരം സാം കോണ്‍സ്റ്റാസിന്റെ തോളിൽ ഇടിച്ചതിനു വിരാട് കോഹ്ലിക്കു പിഴ. മാച്ച് ഫീയുടെ 20 ശതമാനമാണു പിഴ ഈടാക്കിയിരിക്കുന്നത്. ഒരു ഡീമെരിറ്റ് പോയിന്റും കോഹ്ലിക്കു ലഭിച്ചു. കോഹ് ലിക്ക് ഒരു മത്സരത്തിൽ വിലക്കുണ്ടാകുമെന്നാണ് കരുതിയത്. എന്നാൽ ശിക്ഷ പിഴയിൽ ഒതുങ്ങുകയായിരുന്നു.
പത്താം ഓവർ പൂർത്തിയായ ക്രീസ് മാറുന്നതിനായി നടക്കുന്നതിനിടെയാണ് കോണ്‍സ്റ്റാസിന്റെ തോളിൽ കോഹ്ലി തോളുകൊണ്ട് ഇടിച്ചത്. കോഹ്ലി ഇതു ശ്രദ്ധിക്കാതെ പോയെങ്കിലും, കോണ്‍സ്റ്റാസ് ചോദ്യം ചെയ്തു.
ഇതോടെ കോഹ്ലി മടങ്ങിയെത്തി ഓസീസ് യുവതാരത്തിനു മറുപടി നൽകി. തർക്കം രൂക്ഷമായതോടെ ഓസീസ് താരം ഉസ്മാൻ ഖ്വാജയും അന്പയർ മൈക്കിൾ ഗഫും ഇടപെട്ടാണ് ഇരു താരങ്ങളെയും സമാധാനിപ്പിച്ചത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ക്രിക്കറ്റിൽ ഇതൊക്കെ സാധാരണമാണെന്നും ഇത് അത്ര കാര്യമാക്കേണ്ടതില്ലെന്നുമാണ് മത്സരശേഷം കോൺസ്റ്റാസ് പറഞ്ഞത്.