മെ​​ൽ​​ബ​​ണ്‍: ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ അ​​വ​​സാ​​ന ര​​ണ്ടു ടെ​​സ്റ്റി​​നു​​ള്ള ഓ​​സ്ട്രേ​​ലി​​യ​​ൻ ടീ​​മി​​ൽ വ​​ൻ അ​​ഴി​​ച്ചു​​പ​​ണി. പ​​ത്തൊ​​ന്പ​​തു​​കാ​​ര​​നാ​​യ ഓ​​പ്പ​​ണ​​ർ സാം ​​കോ​​ണ്‍​സ്റ്റാ​​സി​​നെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യാ​​ണ് ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ (സി​​എ) ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ച​​ത്.

കാ​​ൻ​​ബ​​റ​​യി​​ൽ രോ​​ഹി​​ത് ശ​​ർ​​മ​​യു​​ടെ ഇ​​ന്ത്യ​​ൻ​​സി​​നെ​​തി​​രേ ഓ​​സ്ട്രേ​​ലി​​യ​​ൻ പ്രൈം ​​മി​​നി​​സ്റ്റേ​​ഴ്സ് ഇ​​ല​​വ​​നു​​വേ​​ണ്ടി സെ​​ഞ്ചു​​റി (107) നേ​​ടി​​യ ഓ​​പ്പ​​ണ​​റാ​​ണ് സാം ​​കോ​​ണ്‍​സ്റ്റാ​​സ്.

ഡേ​​വി​​ഡ് വാ​​ർ​​ണ​​ർ വി​​ര​​മി​​ച്ച​​തി​​നു​​ശേ​​ഷം മി​​ക​​ച്ച ഒ​​രു ഓ​​പ്പ​​ണ​​റി​​നാ​​യു​​ള്ള ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ അ​​ന്വേ​​ഷ​​ണ​​മാ​​ണ് കോ​​ണ്‍​സ്റ്റാ​​സി​​ൽ എ​​ത്തി നി​​ൽ​​ക്കു​​ന്ന​​ത്. പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ മൂ​​ന്നു ടെ​​സ്റ്റി​​ലും ഓ​​പ്പ​​ണ​​ർ റോ​​ളി​​ലെ​​ത്തി​​യ ന​​ഥാ​​ൻ മ​​ക്സ്വീ​​നി​​യെ ഒ​​ഴി​​വാ​​ക്കി​​യാ​​ണ് കോ​​ണ്‍​സ്റ്റാ​​സി​​നെ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​ത്.


പേ​​സ​​ർ​​മാ​​രാ​​യ സീ​​ൻ ആ​​ബ​​ട്ട്, ജെ​​യ് റി​​ച്ചാ​​ർ​​ഡ്സ​​ണ്‍, ബ്യൂ ​​വെ​​ബ്സ്റ്റ​​ർ എ​​ന്നി​​വ​​രെ​​യും ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. ഇ​​തി​​ൽ റി​​ച്ചാ​​ർ​​ഡ്സ​​ണി​​നു മാ​​ത്ര​​മാ​​ണ് ടെ​​സ്റ്റ് മു​​ൻ​​പ​​രി​​ച​​യ​​മു​​ള്ള​​ത്. പ​​രി​​ക്കേ​​റ്റ ജോ​​ഷ് ഹെ​​യ്സ​​ൽ​​വു​​ഡി​​നെ ഒ​​ഴി​​വാ​​ക്കി. ഹെ​​യ്സ​​ൽ​​വു​​ഡി​​നു പ​​ക​​രം ആ​​ബ​​ട്ട് ബോ​​ക്സിം​​ഗ് ഡേ ​​ടെ​​സ്റ്റി​​ൽ ക​​ളി​​ച്ചേ​​ക്കു​​മെ​​ന്നാ​​ണ് ക​​രു​​ത​​പ്പെ​​ടു​​ന്ന​​ത്.