ബാസ്കറ്റ്: എംജി, ക്രൈസ്റ്റ് ക്വാർട്ടറിൽ
Monday, December 23, 2024 12:35 AM IST
ചങ്ങനാശേരി: സൗത്ത് സോണ്‍ ഇന്റർ യൂണിവേഴ്സിറ്റി ബാസ്കറ്റ്ബോളിൽ എംജി കോട്ടയം, ക്രൈസ്റ്റ് ബംഗളൂരു ടീമുകൾ ക്വാർട്ടർ ഫൈനലിൽ. എംജി 58-18നു എപിജെ അബ്ദുൾകലാം ടെക് യൂണിവേഴ്സിറ്റി തിരുവനന്തപുരത്തെ തോൽപ്പിച്ചാണ് ക്വാർട്ടറിൽ പ്രവേശിച്ചത്. ക്രൈസ്റ്റ് 73-62നു മൈസൂർ യൂണിവേഴ്സിറ്റിയെ പ്രീക്വാർട്ടറിൽ കീഴടക്കി.
ക്വാർട്ടറിൽ മഹാത്മാഗാന്ധി സർവകലാശാല കോട്ടയം, ചെന്നൈ ഹിന്ദുസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജീസിനെയും ക്രൈസ്റ്റ് നിലവിലെ ചാന്പ്യന്മാരായ മദ്രാസ് സർവകലാശാലായെയും നേരിടും.