കേരള പെൺകുട്ടികൾക്കു വെങ്കലം
Monday, December 23, 2024 12:35 AM IST
ഹൈദരാബാദ്: 49-ാമത് ദേശീയ സബ്ജൂണിയർ ബാസ്കറ്റ്ബോളിൽ പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കേരളത്തിനു വെങ്കലം. മൂന്നാം സ്ഥാന പോരാട്ടത്തിൽ കേരളം 71-26നു തെലുങ്കാനയെ കീഴടക്കിയാണ് കേരളം വെങ്കലത്തിൽ മുത്തംവച്ചത്.
ടീം: തേജസ് തോബിയാസ് (ക്യാപ്റ്റൻ) മനീഷ നാൻസി, നിള സാരതി (ആലപ്പുഴ), തീർഥ പ്രവീണ്‍, കെ. അക്ഷര, ടി. ലക്ഷ്മി (കോഴിക്കോട്), ഡെനിയ മെർസ ഡിമൽ, അന്ന മറിയം രതീഷ് (കോട്ടയം), ജുവാന റോയ് (കൊല്ലം), അലീന അൽഫോൻസ ഏഞ്ചൽ (എറണാകുളം), ആർ. അഭിന (കണ്ണൂർ), വി. തേജസ്വിനി (തൃശൂർ). കോച്ച്: ടിൻസണ്‍ ജോണ്‍. മാനേജർ: ലിമിഷ ബാബു.