അഞ്ചടിച്ച് ഗണ്ണേഴ്സ്
Monday, December 23, 2024 12:35 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആഴ്സണലിനു മിന്നും ജയം. എവേ പോരാട്ടത്തിൽ ആഴ്സണൽ 5-1നു ക്രിസ്റ്റൽ പാലസിനെ കീഴടക്കി. ഗബ്രിയേൽ ജീസസ് (6’, 17’), കായ് ഹവേർട്ട്സ് (38’), ഗബ്രിയേൽ മാർട്ടിനെല്ലി (60’), ഡെക്ലാൻ റീസ് (84’) എന്നിവരായിരുന്നു ആഴ്സണലിന്റെ ഗോൾ നേടിയത്.
മറ്റു മത്സരങ്ങളിൽ ന്യൂകാസിൽ യുണൈറ്റഡ് 4-0ന് ഇപ്സ്വിച്ച് ടൗണിനെയും നോട്ടിങാം 2-0നു ബ്രെന്റ്ഫോഡിനെയും തോൽപ്പിച്ചു. ലിവർപൂളാണ് (36 പോയിന്റ്) ലീഗിന്റെ തലപ്പത്ത്. ചെൽസി (34), ആഴ്സണൽ (33), നോട്ടിങാം (31) ടീമുകൾ തുടർന്നുള്ള സ്ഥാനങ്ങളിലുണ്ട്.