ലീഡ് കൈവിട്ട് പഞ്ചാബ്
Friday, December 27, 2024 1:48 AM IST
ന്യൂഡൽഹി: ഐഎസ്എൽ ഫുട്ബോളിൽ തുടക്കത്തിലേ ലീഡ് വഴങ്ങിയ മോഹൻ ബഗാൻ 3-1ന് പഞ്ചാബ് എഫ്സിയെ പരാജയപ്പെടുത്തി. ആൽബർട്ടോ റോഡ്രിഗസിന്റെ ഇരട്ടഗോളാണ് ബഗാന് ജയമൊരുക്കിയത്. ഒരു ഗോൾ ജെമി മാക്ലരൻ നേടി. 12-ാം മിനിറ്റിൽ റിക്കി ഷബോംഗ് പഞ്ചാബിനെ മുന്നിലെത്തിച്ചു. 51-ാം മിനിറ്റിൽ എസക്വിൽ വിദാൽ ചുവപ്പ് കാർഡ് കണ്ടു പുറത്തായത് പഞ്ചാബിനു തിരിച്ചടിയായി. 29 പോയിന്റുമായി ബഗാൻ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.