ബു​​വാ​​നോ​​സ് ആ​​രീ​​സ്: ലാ​​റ്റി​​ന​​മേ​​രി​​ക്ക​​ൻ ക്ല​​ബ് ഫു​​ട്ബോ​​ൾ രാ​​ജാ​​ക്ക​ന്മാ​​ർ​​ക്കു​​ള്ള കോ​​പ്പ ലി​​ബ​​ർ​​ട്ട​​ഡോ​​ർ​​സ് ട്രോ​​ഫി ബ്ര​​സീ​​ലി​​ൽ​​നി​​ന്നു​​ള്ള ബോ​​ട്ട​​ഫോ​​ഗോ​​യ്ക്ക്. ബ്ര​​സീ​​ൽ ടീ​​മു​​ക​​ൾ ത​​മ്മി​​ൽ അ​​ര​​ങ്ങേ​​റി​​യ ഫൈ​​ന​​ലി​​ൽ ബോ​​ട്ട​​ഫോ​​ഗോ 3-1ന് ​​അ​​ത്‌​ല​​റ്റി​​ക്കോ മി​​നേ​​രി​​യൊ​​യെ കീ​​ഴ​​ട​​ക്കി. ബോ​​ട്ട​​ഫോ​​ഗോ​​യു​​ടെ ക​​ന്നി കോ​​പ്പ ലി​​ബ​​ർ​​ട്ട​​ഡോ​​ർ​​സ് നേ​​ട്ട​​മാ​​ണി​​ത്.

24 ത​​വ​​ണ പു​​രു​​ഷ ടെ​​ന്നീ​​സ് ഗ്രാ​​ൻ​​സ് ലാം ​​സിം​​ഗി​​ൾ​​സ് ട്രോ​​ഫി സ്വ​​ന്ത​​മാ​​ക്കി​​യ സെ​​ർ​​ബി​​യ​​ൻ സൂ​​പ്പ​​ർ താ​​രം നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ചാ​​യി​​രു​​ന്നു ഫൈ​​ന​​ലി​​നു മു​​ൻ​​പ് ട്രോ​​ഫി വേ​​ദി​​യി​​ൽ എ​​ത്തി​​ച്ച​​ത്.


യു​​എ​​സ് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് മു​​ൻ ചാ​​ന്പ്യ​​നാ​​യ ഹ്വാ​​ൻ മാ​​ർ​​ട്ടി​​ൻ ഡെ​​ൽ​​പൊ​​ട്രൊ​​യു​​ടെ വി​​ര​​മി​​ക്ക​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ്ര​​ദ​​ർ​​ശ​​ന മ​​ത്സ​​രം ക​​ളി​​ക്കാ​​നാ​​യാ​​ണ് ജോ​​ക്കോ​​ അ​​ർ​​ജ​​ന്‍റീ​​ന​​യി​​ൽ എ​​ത്തി​​യ​​ത്.