കൊ​​ച്ചി: ഐ​​എ​​സ്എ​​ൽ ഫു​​ട്ബോ​​ളി​​ൽ ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ൽ 3-0നു ചെ​​ന്നൈ​​യി​​നെ ത​​ക​​ർ​​ത്ത വൈ​​ബ് നി​​ല​​നി​​ർ​​ത്താ​​ൻ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് ഇ​​ന്നു വീ​​ണ്ടും സ്വ​​ന്തം ത​​ട്ട​​ക​​മാ​​യ ക​​ലൂ​​ർ ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു സ്റ്റേ​​ഡി​​യ​​ത്തി​​ൽ. 2024-25 സീ​​സ​​ണി​​ൽ ആ​​ദ്യ​​മാ​​യി ക്ലീ​​ൻ ഷീ​​റ്റ് അ​​ട​​ക്കം കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് സ്വ​​ന്ത​​മാ​​ക്കി​​യ മ​​ത്സ​​ര​​മാ​​യി​​രു​​ന്നു 24-ാം തീ​​യ​​തി കൊ​​ച്ചി​​യി​​ൽ അ​​ര​​ങ്ങേ​​റി​​യ​​ത്.

പ​​രി​​ക്കു​​മാ​​റി​​യെ​​ത്തി​​യ ഗോ​​ൾ കീ​​പ്പ​​ർ സ​​ച്ചി​​ൻ സു​​രേ​​ഷ്, ഗോ​​ൾ അ​​ടി​​ച്ചും അ​​ടി​​പ്പി​​ച്ചും ക​​ളം നി​​റ​​യു​​ന്ന നോ​​ഹ് സ​​ദൗ​​യി, ക്ലി​​നി​​ക്ക​​ൽ ഫി​​നി​​ഷിം​​ഗു​​മാ​​യി ജെ​​സ്യൂ​​സ് ജി​​മെ​​നെ​​സ്, പ്ലേ ​​മേ​​ക്ക​​റാ​​യി അ​​ഡ്രി​​യാ​​ൻ ലൂ​​ണ എ​​ന്നി​​ങ്ങ​​നെ കേ​​ര​​ള ബ്ലാ​​സ്റ്റേ​​ഴ്സ് മി​​ക​​ച്ച ഒ​​ത്തി​​ണ​​ക്കം കാ​​ഴ്ച​​വ​​ച്ച മ​​ത്സ​​ര​​മാ​​യി​​രു​​ന്നു ചെ​​ന്നൈ​​യി​​ന് എ​​തി​​രാ​​യ​​ത്. ആ ​​വൈ​​ബ് നി​​ല​​നി​​ർ​​ത്തു​​ക എ​​ന്ന ല​​ക്ഷ്യ​​വു​​മാ​​യാ​​ണ് ഇ​​ന്നു രാ​​ത്രി 7.30ന് ​​എ​​ഫ്സി ഗോ​​വ​​യ്ക്കെ​​തി​​രേ ബ്ലാ​​സ്റ്റേ​​ഴ്സ് ഇ​​റ​​ങ്ങു​​ക.


എ​​ഫ്സി ഗോ​​വ​​യി​​ൽ​​നി​​ന്നെ​​ത്തി​​യ നോ​​ഹ് സ​​ദൗ​​യി പ​​ഴ​​യ ക്ല​​ബ്ബി​​നെ​​തി​​രേ ഇ​​റ​​ങ്ങു​​ന്ന മ​​ത്സ​​ര​​മാ​​ണ് ഇ​​ന്ന​​ത്തേ​​ത്. മു​ഖ്യ​പ​രി​ശീ​ല​ക​ൻ മൈ​ക്കി​ൾ സ്റ്റാ​റെ​യ്ക്കും ടീ​മി​ന്‍റെ പ്ര​ക​ട​ന​ത്തി​ൽ 100 ശ​ത​മാ​നം സം​തൃ​പ്തി. ഗോ​വ​യ്ക്കെ​തി​രേ ചി​ല ത​ന്ത്ര​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​തു മൈ​താ​ന​ത്തു കാ​ണാ​മെ​ന്നും സ്റ്റാ​റെ പ​റ​യു​ന്നു.

എ​​ട്ടു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 12 പോ​​യി​​ന്‍റാ​​ണ് എ​​ഫ്സി ഗോ​​വ​​യ്ക്കു​​ള്ള​​ത്. ബ്ലാ​​സ്റ്റേ​​ഴ്സി​​ന് ഒ​​ന്പ​​തു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് 11ഉം.