ന്യൂ​യോ​ർ​ക്ക്: യു​എ​സി​ന്‍റെ പ്ര​ധാ​ന വ്യാ​പാ​ര പ​ങ്കാ​ളി​ക​ളാ​യ ചൈ​ന, മെ​ക്സി​ക്കോ, കാ​ന​ഡ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്ക് ഇറക്കുമതിച്ചുങ്കം ഉ​യ​ർ​ത്താ​നു​ള്ള ഉ​ത്ത​ര​വി​ൽ ജ​നു​വ​രി 20ന് ​ഒ​പ്പു​വ​യ്ക്കു​മെ​ന്ന് നി​യു​ക്ത യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ജ​നു​വ​രി 20 നാ​ണ് യു​എ​സ് പ്ര​സി​ഡ​ന്‍റാ​യി ട്രം​പ് സ്ഥാ​മേ​ൽ​ക്കു​ന്ന​ത്. ട്രം​പി​ന്‍റെ ആ​ദ്യ തീ​രു​വ പ​ദ്ധ​തി​യി​ൽ ഇ​ന്ത്യ​യി​ല്ല.

കാ​ന​ഡ​യി​ൽനി​ന്നും മെ​ക്സി​ക്കോ​യി​ൽ നി​ന്നു​മു​ള്ള എ​ല്ലാ ഇ​റ​ക്കു​മ​തി സാ​ധ​ന​ങ്ങ​ൾ​ക്കും 25 ശ​ത​മാ​നം അ​ധി​ക ചുങ്കം കൂ​ടാ​തെ ചൈ​ന​യി​ൽ​നി​ന്നു​ള്ള ഇ​ൻ​ബൗ​ണ്ട് ഷി​പ്പ്മെ​ന്‍റു​ക​ൾ​ക്ക് 10 ശ​ത​മാ​ന​ം അ​ധി​ക തീ​രു​വയും ചു​മ​ത്തു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചു.

ചൈ​ന​യി​ൽ​നി​ന്നു​ള്ള സി​ന്ത​റ്റി​ക് ഒ​പി​യോ​യി​ഡ് ഫെ​ന്‍റ​നൈ​ലി​ന്‍റെ ക​ള്ള​ക്ക​ട​ത്ത് ചൈ​നീ​സ് സ​ർ​ക്കാ​ർ ത​ട​യു​ന്ന​തു​വ​രെ അ​ധി​ക തീ​രു​വ ഈടാ​ക്കും. ഈ ​ന​ട​പ​ടി​ക​ൾ, മ​യ​ക്കു​മ​രു​ന്നി​ന്‍റെ ക​ട​ത്ത്, കു​ടി​യേ​റ്റ​ക്കാ​രു​ടെ വ​ര​വ് എ​ന്നി​വ​യെ ചു​റ്റി​പ്പ​റ്റി​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ ത​ട​യാ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണെ​ന്ന് ഇ​ൻ​ക​മിം​ഗ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ പ​റ​യു​ന്നു.

ഇന്ത്യക്ക് പ്രതീക്ഷ

ട്രം​പി​ന്‍റെ ആ​ദ്യ ഉ​ത്ത​ര​വി​ൽ ഇ​ന്ത്യ​യി​ല്ലാ​ത്ത​ത് രാ​ജ്യ​ത്തി​ന് ആ​ശ്വാ​സം ന​ൽ​കു​ന്നു. യു​എ​സ് ഇ​ന്ത്യ​യു​ടെ വ​ലി​യൊ​രു വ്യാ​പാ​രപ​ങ്കാ​ളി​യാ​ണ്. 190 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ വ്യാ​പാ​ര​മാ​ണ് ഓ​രോ വ​ർ​ഷ​വും ന​ട​ത്തു​ന്ന​ത്. 2020, 2024 സാ​ന്പ​ത്തി​ക വ​ർ​ഷ​ങ്ങൾക്കിടെ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ക​യ​റ്റു​മ​തി 46 ശ​ത​മാ​നം ഉ​യ​ർ​ന്നു. ഒ​പ്പം യു​എ​സി​ൽ​നി​ന്നു​ള്ള ഇ​റ​ക്കു​മ​തി 17.9 ശ​ത​മാ​നം വ​ർ​ധി​ച്ചു.


ചൈ​ന, മെ​ക്സി​ക്കോ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് അ​മേ​രി​ക്ക​യി​ലേ​ക്കു വ​രു​ന്ന സാ​ധ​ന​ങ്ങ​ൾ​ക്ക് തീ​രു​വ ഉ​യ​ർ​ത്തു​ന്ന​ത് ഇ​ന്ത്യ​ക്ക് ന​ല്ലൊ​രു അ​വ​സ​ര​മാ​ണ്. ഇ​ന്ത്യ​ക്ക് ടെ​ക്സ്റ്റൈ​ൽ​സ്, ഇ​ല​ക്‌ട്രോ​ണി​ക്, മെ​ഷീ​ന​റി, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് എ​ന്നി​വ​യു​ടെ ക​യ​റ്റു​മ​തി ഉ​യ​ർ​ത്താ​നാ​കും.

ക​ഴി​ഞ്ഞ സാ​ന്പ​ത്തി​കവ​ർ​ഷ​ത്തി​ൽ, ഇ​ന്ത്യ​യി​ൽനി​ന്ന് യു​എ​സി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്ത ഏ​റ്റ​വും വ​ലി​യ ഇ​ന​മാ​ണ് എ​ൻ​ജി​നി​യ​റിം​ഗ് സാ​ധ​ന​ങ്ങ​ൾ, മൊ​ത്തം ക​യ​റ്റു​മ​തി​യി​ൽ ഏ​ക​ദേ​ശം 27 ശ​ത​മാ​നം വി​ഹി​ത​വും ഇ​താ​യി​രു​ന്നു.

ഇ​ല​ക്‌ട്രോ​ണി​ക് സാ​ധ​ന​ങ്ങ​ൾ, ര​ത്ന​ങ്ങ​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ, മ​രു​ന്നു​ക​ൾ, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ്, പെ​ട്രോ​ളി​യം ഉത്പന്ന​ങ്ങ​ൾ, റെ​ഡി​മെ​യ്ഡ് വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ​യു​ം പ്രധാന വിഹിതമായി.