ഡ​ൽ​ഹി: നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച​തു മു​ത​ൽ ഇ​ന്ത്യ​ൻ ടെ​ലി​കോം മേ​ഖ​ല​യി​ൽ ആ​രം​ഭി​ച്ച കൂ​ടു​മാ​റ്റം സെ​പ്റ്റം​ബ​റി​ലും തു​ട​രു​ന്ന​താ​യി ടെ​ലി​കോം റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ (ട്രാ​യ്) ക​ണ​ക്കു​ക​ൾ. ഈ ​വ​ർ​ഷം ജൂ​ലൈ​യി​ൽ ഇ​ന്ത്യ​ൻ ടെ​ലി​കോം ക​ന്പ​നി​ക​ളാ​യ റി​ല​യ​ൻ​സ് ജി​യോ, ഭാ​ര​തി എ​യ​ർ​ടെ​ൽ, വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ എ​ന്നീ ക​ന്പ​നി​ക​ൾ നി​ര​ക്ക് വ​ർ​ധ​ന പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ട്രാ​യി​യു​ടെ ക​ണ​ക്ക് പ്ര​കാ​രം സെ​പ്റ്റം​ബ​റി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം മാ​സ​വും ക​ന്പ​നി​ക​ൾ​ക്ക് ഉ​പ​യോ​ക്താ​ക്ക​ളെ ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു. അ​തേ​സ​മ​യം ബി​എ​സ്എ​ൻ​എ​ൽ വ​രി​ക്കാ​രു​ടെ എ​ണ്ണം ഉ​യ​ർ​ന്നു. നേ​ര​ത്തേ ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വ​ന്ന​പ്പോ​ഴും ഇ​തേ ട്രെ​ൻ​ഡ് ത​ന്നെ​യാ​യി​രു​ന്നു.

ട്രാ​യി​യു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഭാ​ര​ത് സ​ഞ്ചാ​ർ നി​ഗം ലി​മി​റ്റ​ഡ് (ബി​എ​സ്എ​ൻ​എ​ൽ) മാ​ത്ര​മാ​ണ് പു​തി​യ​താ​യി സെ​പ്റ്റം​ബ​റി​ൽ വ​യ​ർ​ലെ​സ് ഉ​പ​ഭോ​ക്താ​ക്ക​ളെ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. സെ​പ്റ്റം​ബ​റി​ൽ ഏ​ക​ദേ​ശം 8.4 ല​ക്ഷം വ​രി​ക്കാ​രെ ബി​എ​സ്എ​ൻ​എ​ൽ സ്വ​ന്ത​മാ​ക്കി എ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. സെ​പ്റ്റം​ബ​റി​ൽ ജി​യോ​യ്ക്ക് 79 ല​ക്ഷം വ​യ​ർ​ലെ​സ് ഉ​പ​ഭോ​ക്താ​ക്ക​ളെ ന​ഷ്ട​പ്പെ​ട്ടു. വോ​ഡ​ഫോ​ണ്‍ ഐ​ഡി​യയ്ക്ക് 15 ല​ക്ഷം ഉ​പോ​ഭോ​ക്താ​ക്ക​ളെ ന​ഷ്ട​മാ​യി. എ​യ​ർ​ടെ​ലി​ന് 14 ല​ക്ഷം ഉ​പ​യോ​ക്താ​ക്ക​ളാ​ണ് കു​റ​ഞ്ഞ​ത്.


സ്വ​കാ​ര്യ ക​ന്പ​നി​ക​ളെ മ​റി​ക​ട​ന്ന് കൂ​ടു​ത​ൽ വ​രി​ക്കാ​രെ സ്വ​ന്ത​മാ​ക്കാ​ൻ ബി​എ​സ്എ​ൻ​എ​ലി​ന് ക​രു​ത്താ​യ​ത് കു​റ​ഞ്ഞ നി​ര​ക്കി​ൽ മി​ക​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന പ്രീ​പെ​യ്ഡ് പ്ലാ​നു​ക​ളാ​ണ്.

വ​രി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ ചെ​റി​യ ഇ​ടി​വ് ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ന്ത്യ​ൻ ടെ​ലി​കോം വി​പ​ണി​യി​ൽ ഒ​ന്നാ​മ​ൻ ഇ​പ്പോ​ഴും ജി​യോ ത​ന്നെ​യാ​ണ്. സെ​പ്റ്റം​ബ​റി​ൽ ജി​യോ 40.20% (ഓ​ഗ​സ്റ്റി​ൽ 40.53%) വി​പ​ണി​വി​ഹി​ത​വു​മാ​യി ഏ​റ്റ​വും വ​ലി​യ മൊ​ബൈ​ൽ ഓ​പ​റേ​റ്റ​റാ​യി തു​ട​ർ​ന്നു, എ​യ​ർ​ടെ​ൽ 33.24% (ഓ​ഗ​സ്റ്റി​ൽ 33.07%), വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ 18.41% (ഓ​ഗ​സ്റ്റി​ൽ 18.39%). ബി​എ​സ്എ​ൻ​എ​ൽ 7.98% (ഓ​ഗ​സ്റ്റി​ൽ 7.84%) വി​പ​ണി വി​ഹി​തം നേ​ടി.