ലി​​​മ: ​​​അ​​​മേ​​​രി​​​ക്ക​​​യി​​​ൽ അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റാ​​​ൻ പോ​​​കു​​​ന്ന ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്ന് ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗ് സ്ഥാ​​​ന​​​മൊ​​​ഴി​​​യാ​​​ൻ പോ​​​കു​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ജോ ​​​ബൈ​​​ഡ​​​നോ​​​ടു പ​​​റ​​​ഞ്ഞു.

പെ​​​റു​​​വി​​​ന്‍റെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ലി​​​മ​​​യി​​​ൽ ഏ​​​ഷ്യാ-​​​പ​​​സ​​​ഫി​​​ക് സാ​​​ന്പ​​​ത്തി​​​ക സ​​​ഹ​​​ക​​​ര​​​ണ ഉ​​​ച്ച​​​കോ​​​ടി​​​ക്കി​​​ടെ​​​യാ​​​ണു ഷി​​​യും ബൈ​​​ഡ​​​നും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത്. വാ​​​ണി​​​ജ്യ​​​ത്തി​​​നു പു​​​റ​​​മേ സൈ​​​ബ​​​ർ സു​​​ര​​​ക്ഷ, ആ​​​ർ​​​ട്ടി​​​ഫി​​​ഷ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണം, താ​​​യ്‌​​​വാ​​​ൻ, ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ, റ​​​ഷ്യ തു​​​ട​​​ങ്ങി ഒ​​​ട്ടേ​​​റെ വി​​​ഷ​​​യ​​​ങ്ങ​​​ൾ ഇ​​​രു​​​വ​​​രും ച​​​ർ​​​ച്ച ചെ​​​യ്തു.

അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി ആ​​​രോ​​​ഗ്യ​​​പ​​​ര​​​മാ​​​യ ബ​​​ന്ധ​​​മാ​​​ണു ചൈ​​​ന ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഷി ​​​വ്യ​​​ക്ത​​​മാ​​​ക്കി. ട്രം​​​പ് അ​​​ധി​​​കാ​​​ര​​​ത്തി​​​ലേ​​​റു​​​ന്ന​​​തു​​​കൊ​​​ണ്ട് ഇ​​​തി​​​ൽ മാ​​​റ്റ​​​മു​​​ണ്ടാ​​​വി​​​ല്ല. അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യു​​​ള്ള അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സ​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നും സ​​​ഹ​​​ക​​​ര​​​ണം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ട​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കാ​​​ൻ ചൈ​​​ന ത​​​യാ​​​റാ​​​ണ്.

അ​​​ണ്വാ​​​യു​​​ധ ഉ​​​പ​​​യോ​​​ഗം​​പോ​​​ലു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കേ​​​ണ്ട ചു​​​മ​​​ത​​​ല ആ​​​ർ​​​ട്ടി​​​ഫി​​​ഷ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സി​​​നു ന​​​ല്ക​​​രു​​​തെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ ബൈ​​​ഡ​​​നും ഷി​​​യും ഒ​​​രേ അ​​​ഭി​​​പ്രാ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. യു​​​ക്രെ​​​യ്ൻ യു​​​ദ്ധ​​​ത്തി​​​ൽ റ​​​ഷ്യ​​​യെ സ​​​ഹാ​​​യി​​​ക്കാ​​​ൻ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ സൈ​​​ന്യ​​​ത്തെ അ​​​യ​​​ച്ച​​​തി​​​ൽ ബൈ​​​ഡ​​​ൻ ഉ​​​ത്ക​​​ണ്ഠ പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. കൂ​​​ടു​​​ത​​​ൽ സൈ​​​നി​​​ക​​​രെ അ​​​യ​​​യ്ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​ൻ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യ്ക്കു​​​മേ​​​ൽ ചൈ​​​ന​​​യ്ക്കു​​​ള്ള സ്വാ​​​ധീ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്ക​​​ണം.


ചൈ​​​നീ​​​സ് ഹാ​​​ക്ക​​​ർ​​​മാ​​​ർ അ​​​ടു​​​ത്തി​​​ടെ അ​​​മേ​​​രി​​​ക്ക​​​ൻ ടെ​​​ലി​​​ഫോ​​​ൺ ശൃം​​​ഖ​​​ല​​​ക​​​ൾ ആ​​​ക്ര​​​മി​​​ച്ച​​​ കാ​​​ര്യ​​​വും ബൈ​​​ഡ​​​ൻ ഉന്നയിച്ചു. താ​​​യ്‌​​​വാ​​​നെ അ​​​സ്ഥി​​​ര​​​മാ​​​ക്കു​​​ന്ന സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക​​​ൾ ചൈ​​​ന അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. താ​​​യ്‌​​​വാ​​​നി​​​ലെ വി​​​ഘ​​​ട​​​ന​​​വാ​​​ദ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളാ​​​ണു മേ​​​ഖ​​​ല​​​യി​​​ൽ അ​​​സ്ഥി​​​ര​​​ത വി​​​ത​​​യ്ക്കു​​​ന്ന​​​തെ​​​ന്നു ഷി ​​​മ​​​റു​​​പ​​​ടി ന​​​ല്കി.

അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്ന നി​​​ല​​​യി​​​ൽ ബൈ​​​ഡ​​​നു​​​മാ​​​യു​​​ള്ള ഷി​​​യു​​​ടെ അ​​​വ​​​സാ​​​ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു ഇ​​​ത്. ഷി ​​​താ​​​മ​​​സി​​​ക്കു​​​ന്ന ഹോ​​​ട്ട​​​ലി​​​ൽ ന​​​ട​​​ന്ന ച​​​ർ​​​ച്ച ര​​​ണ്ടു മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ടു.

ചുവപ്പുവരകൾ ലംഘിക്കരുത്

നാ​​​ലു വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ അ​​​മേ​​​രി​​​ക്ക​​​യു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു ചൈ​​​ന​​​യ്ക്കെ​​​തി​​​രാ​​​യ നീ​​​ക്ക​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക​​​രു​​​തെ​​​ന്ന് ഷി ​​​ബൈ​​​ഡ​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​താ​​​യി ചൈ​​​നീ​​​സ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. താ​​​യ്‌​​​വാ​​​ൻ, ജ​​​നാ​​​ധി​​​പ​​​ത്യം, മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശം, വി​​​ക​​​സ​​​ന​​​വ​​​ള​​​ർ​​​ച്ച​​​യ്ക്കു​​​ള്ള അ​​​വ​​​കാ​​​ശം എ​​​ന്നി​​​വ​​​യാ​​​ണ് ഈ ​​​വി​​​ഷ​​​യ​​​ങ്ങ​​​ൾ. തെ​​​ക്ക​​​ൻ ചൈ​​​നാ​​​ക്ക​​​ട​​​ലി​​​ന്‍റെ അ​​​വ​​​കാ​​​ശ​​​ത്തി​​​ൽ ചൈ​​​ന​​​യും മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ത​​​ർ​​​ക്ക​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക ഇ​​​ട​​​പെ​​​ട​​​രു​​​ത്. ഈ ​​​രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കു സ​​​ഹാ​​​യം ന​​​ല്കി പ്ര​​​കോ​​​പ​​​നമു​​​ണ്ടാ​​​ക്ക​​​രു​​​ത്. ചൈ​​​ന​​​യു​​​ടെ സാ​​​ന്പ​​​ത്തി​​​ക​​​വ​​​ള​​​ർ​​​ച്ച ത​​​ട​​​യാ​​​നും അ​​​മേ​​​രി​​​ക്ക ശ്ര​​​മി​​​ക്ക​​​രു​​​ത്.