ല​ണ്ട​ൻ: ആം​ഗ്ലി​ക്ക​ൻ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ കാ​ന്‍റ​ർ​ബ​റി ആ​ർ​ച്ച്ബി​ഷ​പ് ജ​സ്റ്റി​ൻ വെ​ൽ​ബി രാ​ജി​വ​ച്ചു. 1970-80 കാ​ല​ഘ​ട്ട​ത്തി​ൽ ഒ​രു സ​ഭാം​ഗം ബ്രി​ട്ട​നി​ലും ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലും ബാ​ല​പീ​ഡ​ന​ങ്ങ​ൾ ന​ട​ത്തി​യ​താ​യി ആ​രോ​പി​ക്കു​ന്ന റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ജി.

പീ​ഡ​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​ഞ്ഞി​ട്ടും ആ​ർ​ച്ച്ബി​ഷ​പ് ഇ​ക്കാ​ര്യം പോ​ലീ​സി​നെ അ​റി​യി​ച്ചി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

കു​റ്റാ​രോ​പി​ത​ന്‍റെ പീ​ഡ​ന​ങ്ങ​ൾ സ​ഭ പ​തി​റ്റാ​ണ്ടു​ക​ളാ​യി മ​റ​ച്ചു​വ​ച്ച​താ​യി ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി. കു​റ്റാ​രോ​പി​ത​ൻ 77-ാം വ​യ​സി​ൽ ഒ​രു വി​ചാ​ര​ണ​യും നേ​രി​ടാ​തെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ മ​രി​ച്ചു.


സം​ഭ​വ​ത്തി​ൽ വ്യ​ക്തി​പ​ര​മാ​യും സ​ഭാ​പ​ര​മാ​യും ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു​കൊ​ണ്ടാ​ണ് രാ​ജി​യെ​ന്ന് ആ​ർ​ച്ച്ബി​ഷ​പ് വെ​ൽ​ബി അ​റി​യി​ച്ചു.

കു​റ്റാ​രോ​പി​ത​ന്‍റെ കാ​ര്യം 2013ൽ ​പോ​ലീ​സി​നു റി​പ്പോ​ർ​ട്ട് ചെ​യ്തെ​ന്നാ​ണ് ത​ന്നെ അ​റി​യി​ച്ച​തെ​ന്നും ഉ​ചി​ത​മാ​യ തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്ന് താ​ൻ തെ​റ്റാ​യി ധ​രി​ച്ചു​പോ​യെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു.