ജർമനിയിൽ തെരഞ്ഞെടുപ്പ് ഫെബ്രുവരിയിൽ
Tuesday, November 12, 2024 11:42 PM IST
ബെർലിൻ: ജർമനിയിൽ ഫെബ്രുവരി 23നു പൊതുതെരഞ്ഞെടുപ്പ് നടക്കുമെന്നു സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സഖ്യകക്ഷി സർക്കാരിലെ സോഷ്യൽ ഡെമോക്രാറ്റ്, ഗ്രീൻസ്, ഫ്രീ ഡെമോക്രാറ്റ്സ് പാർട്ടികൾ ഇക്കാര്യത്തിൽ ധാരണയിലെത്തി. ഫ്രീ ഡെമോക്രാറ്റ്സ് നേതാവും ധനമന്ത്രിയുമായ ക്രിസ്റ്റ്യൻ ലിൻഡ്നറെ ക്രിസ്റ്റ്യൻ ഡെമോക്രാറ്റ്സ് നേതാവും ചാൻസലറുമായ ഒലാഫ് ഷോൾസ് പുറത്താക്കിയതാണ് തെരഞ്ഞെടുപ്പിനു വഴിവച്ചത്. ജനുവരിയിൽ നടക്കുമെന്നു കരുതുന്ന വിശ്വാസവോട്ടീൽ ഷോൾസിന്റെ സർക്കാർ നിലംപതിച്ചേക്കും.
പൊതുതെരഞ്ഞെടുപ്പ് ജനുവരിയിൽ വേണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കാനും പാർട്ടികൾക്കു പ്രചാരണത്തിനും സമയം വേണമെന്നാണു ഷോൾസ് ചൂണ്ടിക്കാട്ടിയത്.