മണിപ്പൂരിൽ നാലു ഭീകരർ അറസ്റ്റിൽ
Monday, July 29, 2024 7:31 AM IST
ഇംഫാൽ: മണിപ്പൂരിൽ യുണൈറ്റഡ് നാഷണൽ ലിബറേഷൻ ഫ്രണ്ട് (പാംബൈ) അംഗങ്ങളായ നാലു ഭീകരരെ അറസ്റ്റ്ചെയ്തതായി പോലീസ്. ഇംഫാൽ വെസ്റ്റിലെ ചിങ്മിറോംഗ് മേഖലയിൽ നിന്നാണ് അറസ്റ്റ്. പ്രദേശത്ത് നടന്ന ഒരു വെടിവയ്പിനു പിന്നിൽ നാലംഗസംഘമാണെന്നു പോലീസ് പറഞ്ഞു.