ചിറ്റൂർ: ഗവ. കോളജ് ചിറ്റൂരിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചിറ്റൂർ മിനി സിവിൽ സ്റ്റേഷൻ മുതൽ മേട്ടുപ്പാളയം ബസ് സ്റ്റാൻഡ് വരെയുള്ള സ്ഥലങ്ങളിൽ എൻഎസ്എസ് ദിനത്തിൽ സ്വച്ഛത ഹി സേവ പരിപാടിയുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യ ശേഖരണം നടത്തി. ചിറ്റൂർ കോളജിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ. എ. റുബീന, ഡോ. കെ എം. നിഷാദ് എന്നിവരുടെ നേതൃത്വത്തിൽ 120 എൻഎസ്എസ് വോളന്റിയേഴ്സ് ശേഖരിച്ച 130 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങൾ ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റിയിലേക്ക് കൈമാറി.