മംഗലംഡാം: മംഗലംഡാം ലൂർദ്മാത ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന റവന്യു ജില്ലാ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺ - പെൺ വിഭാഗങ്ങളിൽ ചിറ്റൂർ സബ്ജില്ല ഒന്നാം സ്ഥാനം നേടി. ആൺകുട്ടികളുടെ വിഭാഗത്തിൽ ആലത്തൂർ സബ് ജില്ലക്കാണ് രണ്ടാം സ്ഥാനം.
പെൺകുട്ടികളുടെ വിഭാഗത്തിൽ കുഴൽമന്ദം സബ്ജില്ല രണ്ടാം സ്ഥാനം കരസ്ഥമാക്കി. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം പിടിഎ പ്രസിഡന്റ് ഡിനോയ് കോമ്പാറ നിർവഹിച്ചു. പ്രിൻസിപ്പൽ സിസ്റ്റർ ആൽഫിൻ, ഡെപ്യൂട്ടി എച്ച്എം സിസ്റ്റർ ധന്യ, ലൂർദ്മാത സ്പോർട്സ് ക്ലബ് സെക്രട്ടറി ഐ. സിദ്ദിഖ്, റവന്യു ജില്ലാ സ്പോർട്സ് ആൻഡ് ഗെയിം സെക്രട്ടറി സുവിത് കുമാർ എന്നിവർ പ്രസംഗിച്ചു.