ജി​ല്ലാ സ​ഹോ​ദ​യ സ്കൂ​ൾ ക​ലോ​ത്സ​വം: ശ്രീ​കൃ​ഷ്ണ​പു​രം സെ​ന്‍റ് ഡൊ​മി​നി​ക് മു​ന്നി​ൽ
Saturday, September 28, 2024 6:38 AM IST
ശ്രീ​കൃ​ഷ്ണ​പു​രം: സ​ഹോ​ദ​യ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം- ക​ലാ​രം​ഗ് 2024ന്‍റെ ര​ണ്ടാം​ദി​വ​സം സ​മാ​പി​ച്ച​പ്പോ​ൾ 556 പോ​യി​ന്‍റു നേ​ടി ശ്രീ​കൃ​ഷ്ണ​പു​രം സെ​ന്‍റ് ഡൊ​മി​നി​ക് സ്കൂ​ൾ ഒ​ന്നാം​സ്ഥാ​ന​ത്തു തു​ട​രു​ന്നു. 544 പോ​യി​ന്‍റു​മാ​യി പ​ട്ടാ​മ്പി എം​ഇ​എ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളാ​ണ് ര​ണ്ടാം​സ്ഥാ​ന​ത്ത്.

537 പോ​യി​ന്‍റു​മാ​യി പാ​ല​ക്കാ​ട്‌ സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്കൂ​ൾ മൂ​ന്നാ​മ​തെ​ത്തി. സെ​ന്‍റ് ഡൊ​മ​നി​ക് സ്കൂ​ൾ, ശ്രീ​കൃ​ഷ്ണ​പു​രം സം​ഗീ​ത​ശി​ൽ​പ്പം ക​ല്യാ​ണ​മ​ണ്ഡ​പം ,ശ്രീ​കൃ​ഷ്ണ​പു​രം ക​മ്യൂ​ണി​റ്റി ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ 28 സ്റ്റേ​ജു​ക​ളി​ലാ​യി 140 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്.


മൂ​ന്നു​മു​ത​ൽ പ​ന്ത്ര​ണ്ടാം​ക്ലാ​സ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ നാ​ലു വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ര​ണ്ടാം​ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച മോ​ഹി​നി​യാ​ട്ടം, ദ​ഫ് മു​ട്ട്, കൊ​ൽ​ക്ക​ളി, കു​ച്ചു​പ്പി​ടി, മോ​ണോ ആ​ക്ട്, മി​മി​ക്രി, ത​ബ​ല ,മൃ​ദ​ഗം, വ​യ​ലി​ൻ, വി​വി​ധ ഗാ​ന​ങ്ങ​ൾ എ​ന്നി​വ​യി​ലെ മ​ത്സ​ര​ങ്ങ​ളാ​ണു ന​ട​ന്ന​ത്. സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന് എ​കാ​ങ്ക നാ​ട​കം, മൂ​കാ​ഭി​ന​യം, തി​രു​വാ​തി​ര​ക​ളി, പാ​ശ്ചാ​ത്യ​സം​ഗീ​തം, സം​ഘ​നൃ​ത്ത​ങ്ങ​ൾ, ഗി​ത്താ​ർ, ബാ​ൻ​ഡു​മേ​ളം എ​ന്നി​വ ന​ട​ക്കും.