ട്രെ​യി​ൻ യാ​ത്രാദു​രി​തം അ​വ​സാ​നി​പ്പി​ക്ക​ണം: ധർണ നടത്തി
Friday, September 27, 2024 6:59 AM IST
ഒ​ല​വ​ക്കോ​ട്: ട്രെ​യി​ൻ യാ​ത്രാദു​രി​തം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട് ജ​ംഗ്ഷ​ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണയും ന​ട​ത്തി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി. ​വ​സീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ​തു. ഡി​വൈ​എ​ഫ്ഐ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. ജ​യ​ദേ​വ​ൻ അ​ധ്യക്ഷനാ​യി.


ഡി​വൈ​എ​ഫ്ഐ​ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​സി. റി​യാ​സു​ദ്ദീ​ൻ, സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷി​ബി​ കൃ​ഷ്ണ​ൻ, പി.​വി. ര​തീ​ഷ്, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ എം.​എ. ജി​തി​ൻ രാ​ജ്, ആ​ർ. ഷ​നോ​ജ്, എ​സ്. കി​ഷോ​ർ, കെ. ഷൈ​ജു എ​ന്നി​വ​ർ പ്രസംഗി​ച്ചു.