ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ അ​ജ്ഞാ​ത​ൻ ത​ട്ടി​യെ​ടു​ത്തു
Friday, September 27, 2024 6:59 AM IST
കൊ​ല്ല​ങ്കോ​ട്: കൂ​ത്ത​മ്പാ​ക്കി​ൽ ലോ​ട്ട​റി​വി​ല്പ​ന​ക്കാ​ര​ന്‍റെ 90 ടി​ക്ക​റ്റു​ക​ൾ അ​ജ്ഞാ​ത​ൻ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ബൈ​ക്കി​ലെ​ത്തി ത​ട്ടി​പ്പു ന​ട​ത്തി​യ ആ​ളെ ക​ണ്ടെ​ത്താ​ൻ കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി. മു​ത​ല​മ​ട കു​റ്റി​പ്പാ​ടം മ​ണി​ക​ണ്ഠ​ന്‍റെ (58) ടി​ക്ക​റ്റു​ക​ളാ​ണ് ന​ഷ്ട​മാ​യ​ത്. ബു​ധ​നാ​ഴ്ച ന​റു​ക്കെ​ടു​പ്പു ന​ട​ന്ന അ​മ്പ​തു​രൂ​പ നി​ര​ക്കി​ലു​ള്ള ഫി​ഫ്റ്റി ഫി​ഫ്റ്റി ലോ​ട്ട​റി​യാ​ണ് അ​ജ്ഞാ​ത​ൻ ക​വ​ർ​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ​ത്.

ര​ണ്ടു​ ടി​ക്ക​റ്റു​ക​ൾ മാ​റ്റി എ​ടു​ക്കാ​നെ​ന്ന​മ​ട്ടി​ൽ മ​ണി​ക​ണ്ഠന്‍റെ വ​ശ​മു​ണ്ടാ​യി​രു​ന്ന 90 ടി​ക്ക​റ്റു​ക​ൾ വാ​ങ്ങി​യശേ​ഷം ര​ണ്ടെ​ണ്ണം എ​ടു​ത്ത് പ​ക​രംവ​ച്ചി​ട്ടു​ണ്ടെ​ന്നു​പ​റ​ഞ്ഞു ലോ​ട്ട​റി​ക​ൾ തി​രി​കെ​ന​ൽ​കി സ്ഥ​ലം വി​ടു​ക​യാ​ണു​ണ്ടാ​യ​ത്. പി​ന്നീ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് അ​തെ​ല്ലാം പ​ഴ​യ ടി​ക്ക​റ്റു​ക​ളാ​ണെ​ന്നു ക​ണ്ടെ​ത്തു​ന്ന​ത്. കൂ​ത്ത​മ്പാ​ക്കി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​രു​ച​ക്രവാ​ഹ​ന​ത്തി​ൽ ത​ട്ടി​പ്പു​വീ​ര​നെ പി​ടി​കൂ​ടാ​ൻ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. സി​സി ടി​വി കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 4500 രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് മ​ണി​ക​ണ്ഠ​നു​ണ്ടാ​യ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.