റോ​ഡി​ലെ ഗ​ർ​ത്ത​ം വാ​ഹ​നസ​ഞ്ചാ​രത്തിന് അ​പ​ക​ട​ഭീഷ​ണി
Friday, September 27, 2024 6:59 AM IST
ചി​റ്റൂ​ർ: ത​ത്ത​മം​ഗ​ലം ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം റോ​ഡി​ൽ ഗ​ർ​ത്ത​മു​ണ്ടാ​യ​ത് വാ​ഹ​ന​സ​ഞ്ചാ​ര​ത്തി​ന് അ​പ​ക​ട​ഭീ​ഷ​ണി. വീ​തി കു​റ​ഞ്ഞ​റോ​ഡി​ൽ ഗ​ർ​ത്തം വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്ക് തി​രി​ച്ച​റി​യാ​ൻ സ​മീ​പ​സ്ഥാ​പ​ന ഉ​ട​മ മു​ന്ന​റി​യി​പ്പി​നാ​യി വടി കു​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. വാ​ട്ട​ർ അ​ഥോ​റി​റ്റി പൈ​പ്പ് പൊ​ട്ടി​യ​ത് ശ​രി​യാ​ക്കി​യ ശേ​ഷം സു​ര​ക്ഷി​ത​മാ​യി മൂ​ടാ​തി​രു​ന്ന​താ​ണ് ഗ​ർ​ത്ത​മു​ണ്ടാ​വാ​ൻ കാ​ര​ണ​മാ​യത്.

മ​ഴപെ​യ്താ​ൽ ഗ​ർ​ത്ത​ത്തി​ൽ വെ​ള്ളം നി​റ​യു​ന്ന​തോ​ടെ സ്ഥ​ല​ത്തെ അ​പ​ക​ടാ​വ​സ്ഥ തി​രി​ച്ച​റി​യാ​നാ​വു​ക​യു​മി​ല്ല. മു​ന്പ് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ വ​രെ ഗ​ർ​ത്ത​ത്തി​ൽ വ​ഴു​തി​വീ​ണി​ട്ടു​ണ്ട്. ഈ ​സ്ഥ​ല​ത്ത് ഇ​രു​ഭാ​ഗ​ത്ത് നി​ന്നും വ​ലി​യ വാ​ഹ​ന​മെ​ത്തി​യാ​ൽ മ​റി​കട​ക്കാ​ൻ ക​ട​മ്പ​ക​ളേ​റെ​യാ​ണ്. തൃ​ശൂ​ർ-​പൊ​ള്ളാ​ച്ചി അ​ന്ത​ർ​സം​സ്ഥാ​ന​പാ​ത​യെ​ന്ന​തി​നാ​ൽ നൂ​റു​ക​ണ​ക്കി​നു ച​ര​ക്കുവാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന പ്ര​ധാ​ന​പാ​ത​യി​ലാ​ണ് ഗ​ർ​ത്തം അ​പ​ക​ട​ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്.