പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് 6,000 പ​രാ​തി​ക​ൾ ന​ൽ​കി
Friday, September 27, 2024 6:59 AM IST
പാ​ല​ക്കാ​ട്: പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശം സം​ബ​ന്ധി​ധി​ച്ച് കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ച വി​ജ്ഞാ​പ​ന​ത്തി​നെ​തി​രേ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​ത​സ​മി​തി 6,000 പ​രാ​തി​ക​ൾ ന​ൽ​കി. വ​ട​ക്ക​ഞ്ചേ​രി, കാ​ഞ്ഞി​ര​പ്പു​ഴ, പൊ​ന്നം​കോ​ട്, മ​ണ്ണാ​ർ​ക്കാ​ട്, താ​വ​ളം ഫൊ​റോ​ന സ​മി​തി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു മ​ന്ത്രാ​ല​യ​ത്തി​നു പ​രാ​തി​ക​ൾ അ​യ​ച്ച​ത്.

ജൂ​ലൈ 31ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച ക​ര​ടു​വി​ജ്ഞാ​പ​ന​ത്തി​ന്മേ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ടു ആ​ക്ഷേ​പ​ങ്ങ​ൾ അ​റി​യി​ക്കു​വാ​നു​ള്ള സ​മ​യ​പ​രി​ധി ഈ ​മാ​സം അ​വ​സാ​നി​ക്കാ​നി​രി​ക്കെ പോ​സ്റ്റ​ൽ വ​ഴി​യാ​ണ് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പ​രാ​തി​ക​ൾ അ​യ​ച്ച​ത്. ഇ​ന്നു​മു​ത​ൽ ഇ-​മെ​യി​ൽ കാ​മ്പെ​യി​ൻ ആ​രം​ഭി​ക്കും.


[email protected] എ​ന്ന ഇ- ​മെ​യി​ൽ ഐ​ഡി​യി​ലേ​ക്കാ​ണ് മെ​യി​ൽ അ​യ​ക്കേ​ണ്ട​ത്. മ​ല​യോ​ര​മേ​ഖ​ല​യി​ലെ ക​ർ​ഷ​ക സം​ഘ​ട​ന​ക​ളും വ്യ​ക്തി​ക​ളും കൂ​ട്ടാ​യ്മ​ക​ളും കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് ഇ-​മെ​യി​ലു​ക​ൾ അ​യ​ക്കു​മെ​ന്നു ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.