ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സ്നേ​ഹ​കൂട്ടാ​യ്മ
Friday, September 27, 2024 6:59 AM IST
പാ​ല​ക്കാ​ട്: കോ​ട്ടാ​യി പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ സ്നേ​ഹ​കൂട്ടാ​യ്മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ രാ​ധ മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ബി​ത സ്വാ​ഗ​തം പ​റ​ഞ്ഞു. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളെ കു​റി​ച്ച് ഭി​ന്ന​ശേ​ഷി ര​ക്ഷി​താ​ക്കളു​ടെ സം​ഘ​ട​ന​യാ​യ സേ​വ് ദി ​ഫാ​മി​ലി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ. ​കാ​ദ​ർ മൊ​യ്തീ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.


ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ വി. ​വി​നീ​ത, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ എ​സ്. ഗീ​ത, എ.​ആ​ർ. ര​ജി​ത, സി. ​അ​നി​ത, കെ. ​മി​നി​മോ​ൾ, അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ ടി.​കെ. ബി​ന്ദു, ര​മാ​ദേ​വി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം.​പി. ദാ​മോ​ദ​ര​ൻ ന​ന്ദി പ​റ​ഞ്ഞു. കുട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ര​ക്ഷി​താ​ക്ക​ളു​ടെ ഗാ​ന​മേ​ള​യും ഉ​ണ്ടാ​യി​രു​ന്നു.