ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ൾ എ​ത്തി​ത്തു​ട​ങ്ങി
Friday, September 27, 2024 6:59 AM IST
ചി​റ്റൂ​ർ: താ​ലൂ​ക്കി​ൽ കൊ​യ്ത്ത് ആ​രം​ഭി​ച്ച​തോ​ടെ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നും കൊ​യ്ത്തു​യ​ന്ത്ര​ങ്ങ​ൾ എ​ത്തി​ത്തു​ട​ങ്ങി. ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭാ പ്ര​ദേ​ശ​ത്ത് കൊ​യ്ത്തു​യ​ന്ത്ര​നി​ര​ക്ക് മ​ണി​ക്കൂ​റി​ന് 2306 രൂ​പ​യാ​യി ഏ​കീ​ക​രി​ച്ചു.

ന​ഗ​ര​സ​ഭ​യി​ൽ വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ കെ. ​ഷീ​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പാ​ട​ശേ​ഖ​ര​സ​മി​തി​ക​ളു​ടെ സം​യു​ക്ത യോ​ഗ​ത്തി​ലാ​ണു ഏ​കീ​കൃ​ത​നി​ര​ക്ക് തീ​രു​മാ​ന​മാ​യ​ത്. കൃ​ഷി ഫി​ൽ​ഡ് ഓ​ഫീ​സ​ർ സ​രോ​ജ മേ​ബ​ൻ , കൃ​ഷി അ​സി​സ്റ്റ​ന്‍റ് അ​ജീ​ഷ് കു​മാ​ർ, പാ​ട​ശേ​ഖ​ര​സ​മി​തി ഭാ​ര​വാ​ഹി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.


താ​ലൂ​ക്കി​ന്‍റെ അ​തി​ർ​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളാ​യ വ​ട​ക​ര​പ്പ​തി എ​രു​ത്തേ​മ്പ​തി, ന​ല്ലേ​പ്പി​ള്ളി, പ​ട്ട​ഞ്ചേ​രി, പെ​രു​മാ​ട്ടി, മു​ത​ല​മ​ട എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു കൊ​യ്ത്തു യ​ന്ത്ര​ങ്ങ​ൾ എ​ത്തി​യി​രി​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ യ​ന്ത്ര​ങ്ങ​ൾ എ​ത്തു​മെ​ന്നും ഇ​ട​നി​ല​ക്കാ​ർ അ​റി​യി​ച്ചു.