പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലേ​ക്കു വാ​ഴ​ത്ത​ണ്ടു​മേ​ന്തി കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധസ​മ​രം
Saturday, September 28, 2024 6:38 AM IST
പാ​ല​ക്കാ​ട്: ന​ഗ​ര​സ​ഭാ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കെ​തി​രേ വാ​ഴ​ത്ത​ണ്ടു​മേ​ന്തി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ പ്ര​തി​ഷേ​ധ സ​മ​രം. മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്നും തു​ട​ങ്ങി ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു മു​ന്നി​ൽ സ​മാ​പി​ച്ച പ്ര​തി​ഷേ​ധ മാ​ർ​ച്ച് ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടു​പ​യോ​ഗി​ച്ചു നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡ് തു​റ​ന്നു​കൊ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചും ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ ന​ട്ടെ​ല്ലി​ല്ലാ​ത്ത ന​ട​പ​ടി​ക്കെ​തി​രേ​യു​മാ​യി​രു​ന്നു സ​മ​രം.


കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​വി. സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​ന്ധു രാ​ധാ​കൃ​ഷ്ണ​ൻ, യു​ഡി​എ​ഫ് പാ​ല​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ സു​ധാ​ക​ര​ൻ പ്ലാ​ക്കാ​ട്ട്, മ​റ്റു കോ​ൺ​ഗ്ര​സ് പോ​ഷ​ക​സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ പ്ര​സം​ഗി​ച്ചു.