ക്രി​സ്തു​രാ​ജ​ത്വ സ​ന്ദേ​ശ​റാ​ലി​ക്ക് നെ​ന്മാ​റ​യി​ൽ 29 ന് ​തു​ട​ക്കം
Friday, September 27, 2024 6:59 AM IST
നെ​ന്മാ​റ: മ​ഹാ​ജൂ​ബി​ലി​യു​ടെ മു​ന്നൊ​രു​ക്ക​മാ​യി ഫാ. ​മൈ​ക്കി​ൾ പ​ന​ച്ചി​ക്ക​ൽ വി​സിയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ടീം ​മി​ഷ​ൻ കൂ​ട്ടാ​യ്മ​യു​ടെ ജി​ല്ലാ സ​ന്ദേ​ശറാ​ലി​ക്ക് നെ​ന്മാ​റ ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ 29 ന് ​തു​ട​ക്കം.

രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​വി​ലെ 6.45 ന് ​ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ ബി​ഷ​പ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ താ​മ​ര​ശേരി ആ​ശം​സ​ക​ൾ നേ​രും. രാ​വി​ലെ 11 ന് ​സൊ​റ​പാ​റ ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ത്തി​ൽ റാ​ലി​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കും. വി​കാ​രി ഫാ. ​സി​ൽ​വ​സ്റ്റ​ർ ഡി​ക്രൂ​സ് ആ​ശം​സ​ക​ൾ നേ​രും. തു​ട​ർ​ന്ന് വൈ​കുന്നേരം നാലിന് ​ക​ണ്ട​മം​ഗ​ലം അ​രി​യൂ​ർ ക​വ​ല​യി​ൽ റാ​ലി​ക്ക് സ്വീ​ക​ര​ണം ന​ൽ​കും.

തുടർന്ന് പള്ളിയിൽ ആ​രാ​ധ​ന​യ്ക്കും സ​മാ​പ​നസ​ന്ദേ​ശ​ത്തിനും ഫാ. ​ലി​വി​ൻ ചു​ങ്ക​ത്ത് നേ​തൃ​ത്വം ന​ൽ​കു​ം.

ദ​ശ​വ​ത്സ​ര ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക്രി​സ്തു​രാ​ജ ദേ​വാ​ല​യ​ങ്ങ​ളെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ച്ച് ന​ട​ത്തു​ന്ന ജി​ല്ല​യി​ലെ പ​തി​നൊ​ന്നാ​മ​ത് ക്രി​സ്തു​രാ​ജത്വ സ​ന്ദേ​ശ റാ​ലി​യാ​ണി​ത്.