യോ​ഗ​യി​ൽ മി​ക​വ് തെ​ളി​യി​ച്ച്‌ ര​മ്യ
Friday, June 21, 2024 1:47 AM IST
ഡോ. ​മാ​ത്യു ക​ല്ല​ടി​ക്കോ​ട്‌

ക​ല്ല​ടി​ക്കോ​ട്: ജി​ല്ല​യി​ലും സം​സ്ഥാ​ന​ത്തും ദേ​ശീ​യ​ത​ല​ത്തി​ലും ന​ട​ന്ന യോ​ഗ മ​ത്സ​ര​ങ്ങ​ളു​ടെ ഓ​രോ ഘ​ട്ട​ത്തി​ലും സ​വി​ശേ​ഷ നേ​ട്ട​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി മ​ണി​ക്ക​ശേരി പ​ന​യ​ങ്ങ​ൽ വീ​ട്ടി​ൽ ര​മ്യ.
ക​ല്ല​ടി​ക്കോ​ട് വേ​ദ​വ്യാ​സ വി​ദ്യാ​പീ​ഠ​ത്തി​ൽ നി​ന്നാ​യി​രു​ന്നു യോ​ഗ പ​ഠ​ന​ത്തിന്‍റേ​യും പ​രി​ശീ​ല​ന​ത്തി​ന്‍റേ​യും തു​ട​ക്കം. സ്കൂ​ളി​ൽ കു​ട്ടി​ക​ൾ​ക്ക് നി​ർ​ബ​ന്ധ​മാ​യും യോ​ഗ അ​ഭ്യ​സി​പ്പി​ക്കു​ന്നു​ണ്ട്. കൂ​ട്ട​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കും ക്ലാ​സ് ന​ൽ​കാ​റു​ണ്ട്. അ​ങ്ങ​നെ​യാ​ണ് ര​മ്യ ആ​ദ്യ​മാ​യി യോ​ഗ പ​ഠി​ക്കു​ന്ന​ത്. പി​ന്നീ​ട് യോ​ഗ ടീ​ച്ച​ർ സു​ധ ഗോ​വി​ന്ദ​നി​ൽ നി​ന്നും വി​ജ​യ​ൻ മാ​ഷി​ൽ നി​ന്നും കൂ​ടു​ത​ൽ ശി​ക്ഷ​ണം നേ​ടി.

സ്റ്റേ​റ്റ് റി​സോ​ഴ്സ് സെ​ന്‍റർ കേ​ര​ള​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡി​പ്ലോ​മ ഇ​ൻ യോ​ഗ ടീ​ച്ച​ർ ട്രെ​യി​നി​ംഗ് പൂ​ർ​ത്തി​യാ​ക്കി. യോ​ഗ​യു​ടെ ത​ത്വ​ശാ​സ്ത്ര​പ​ര​വും സൈ​ദ്ധാ​ന്തി​ക​വു​മാ​യ പ​ഠ​ന​ത്തി​നാ​യി അ​ണ്ണാ​മ​ലൈ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും എംഎ​സ്‌സി യോ​ഗ സ​യ​ൻ​സി​ൽ യോ​ഗ്യ​ത നേ​ടി. ഇ​പ്പോ​ൾ കോ​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ​ർ​ക്കാ​ർ ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി​യി​ൽ നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ന്‍റെ കീ​ഴി​ൽ യോ​ഗ പ​രി​ശീ​ല​ക​യാ​യി ജോ​ലി​ചെ​യ്യു​ന്നു. ഓ​ൺ​ലൈ​ൻ യോ​ഗ പ​രി​ശീ​ല​ന ക്ലാ​സു​ക​ളും ന​ട​ത്തു​ന്നു​ണ്ട്.


ന​മ​സ്തേ ആ​യുർ യോ​ഗ എ​ന്ന സോ​ഷ്യ​ൽ മീ​ഡി​യ കൂ​ട്ടാ​യ്മ​യി​ൽ സൗ​ജ​ന്യ​മാ​യി 1500 ഓ​ളം ക്ലാ​സു​ക​ൾ ന​ൽ​കി യോ​ഗ​യി​ൽ പ​ഠ​ന​ശി​ബി​രം പൂ​ർ​ത്തി​യാ​ക്കി. പു​തി​യ അ​റി​വു​ക​ളും ടെ​ക്നി​ക്കു​ക​ളും പ​ഠി​ച്ചെ​ടു​ത്ത​തി​ലൂ​ടെ​യാ​ണ് ര​മ്യ​യ്ക്ക് ഈ ​രം​ഗ​ത്ത് നേ​ട്ടം കൈ​വ​രി​ക്കാനായ​ത്.​ ന​ല്ലൊ​രു ഐ​ടി പ​രി​ശീ​ല​ക​യാ​ണെ​ങ്കി​ലും ക​രി​യ​ർ ക്ലാ​സുക​ൾ​ക്കൊ​പ്പം ര​മ്യ ന​ൽ​കു​ന്ന യോ​ഗ തെ​റാ​പ്പി പ​ല​രി​ലും മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ക്ഷേ​മ​ത്തി​ന്‍റെ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഭാ​ഗ​മാ​യി വ്യാ​യാ​മ​ത്തെ പ​രി​ഗ​ണി​ക്കു​മ്പോ​ൾ യോ​ഗ​യി​ലെ ല​ളി​ത​മാ​യ വ്യാ​യാ​മ​ങ്ങ​ൾ ശാ​രീ​രി​ക മാ​ന​സി​ക സൗ​ഖ്യ​ത്തി​നും ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നും സ​ഹാ​യി​ക്കും.

യോ​ഗ അ​ഭ്യാ​സ​ത്തി​ൽ ഇ​നി​യും പ​ഠ​ന​ഗ​വേ​ഷ​ണം ന​ട​ത്താ​നും ആ​വ​ശ്യ​ക്കാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കാ​നു​മാ​ണ് ര​മ്യ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

പ​യ്യ​ന​ടം ഗോ​പാ​ല​കൃ​ഷ്ണ​ൻ - കോ​മ​ളം ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ര​മ്യ. ഭ​ർ​ത്താ​വ്: ക​ണ്ണ​ൻ മ​ണി​ക്ക​ശേരി. മ​ക്ക​ൾ: ആ​ദി​ത്യ​ൻ, അ​ദ്വൈ​ത്‌.