ഭ​വ​ന നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത പി​എം​എ​വൈ-​ ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ല
Friday, June 21, 2024 1:47 AM IST
ചി​റ്റൂ​ർ: ചി​റ്റൂ​ർ- ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ൽ പി​എം​എ​വൈ (അ​ർ​ബ​ൻ)- ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം അം​ഗീ​കാ​രം ല​ഭി​ച്ച് ഭ​വ​ന നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

യോ​ഗ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​എ​ൽ. ക​വി​ത നി​ർ​വ​ഹി​ച്ചു.
കേ​ന്ദ്ര-​സം​സ്ഥാ​ന പ​ദ്ധ​തി​യാ​യ പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന (അ​ർ​ബ​ൻ)-​ലൈ​ഫ് പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം 2024 ഡി​സം​ബ​ർ മാ​സ​ത്തോ​ടെ അ​വ​സാ​നി​ക്കു​മെ​ന്ന് കേ​ന്ദ്ര ഭ​വ​ന-​ന​ഗ​ര ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​ട്ടു​ണ്ട്.

ആ​യ​തി​നാ​ൽ ചി​റ്റൂ​ർ ത​ത്ത​മം​ഗ​ലം ന​ഗ​ര​സ​ഭ​യി​ലെ ഒ​ന്നു മു​ത​ൽ ആ​റു​വ​രെ​യു​ള്ള ഡി​പി​ആ​റു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട ഉ​പ​ഭോ​ക്താ​ക്ക​ൾ ജൂ​ലൈ 31ന​കം ഭ​വ​ന നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും ഏ​ഴു​മു​ത​ൽ ഒ​ന്പ​തു​വ​രെ​യു​ള്ള ഡി​പി​ആ​റു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട ഗു​ണ​ഭോ​ക്താ​ക്ക​ൾ ന​ഗ​ര​സ​ഭ​യു​മാ​യി ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ട് 2024 ഡി​സം​ബ​ർ മാ​സ​ത്തി​ന​കം ഭ​വ​ന നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് അ​വ​സാ​ന ഗ​ഡു കൈ​പ്പ​റ്റ​ണ​മെ​ന്നും ചെ​യ​ർ​പേ​ഴ്സ​ൺ അ​റി​യി​ച്ചു.​


ആ​ദ്യ​ഗ​ഡു വാ​ങ്ങി നി​ർ​മാ​ണ​പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​ത്ത​വ​ർ വാ​ങ്ങി​യ തു​ക പ​ലി​ശ സ​ഹി​തം തി​രി​ച്ച​ട​യ്ക്കേ​ണ്ടി വ​രു​മെ​ന്ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എ.​ നൗ​ഷാ​ദ് അ​റി​യി​ച്ചു.

ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​റാ​ഫി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ വി​ക​സ​ന​കാ​ര്യ സ്റ്റാന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ.​ ഷീ​ജ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ.​സു​മ​തി, ആ​രോ​ഗ്യ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഓ​മ​ന ക​ണ്ണ​ൻ​കു​ട്ടി, കൗ​ൺ​സി​ല​ർ​മാ​രാ​യ ആ​ർ.​കി​ഷോ​ർ​കു​മാ​ർ, സി.​ഷീ​ജ, ആ​ർ.​ബാ​ബു, ശ്രീ​ല​ക്ഷ്മി ക​ലാ​കാ​ര​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ജ്യോ​തി, സോ​ഷ്യ​ൽ ഡെ​വ​ല​പ്പ്മെ​ന്‍റ് സ്പെ​ഷ്യ​ലി​സ്റ്റ് കെ.​സ​തീ​ഷ്, ക്ലാ​ർ​ക്ക് കെ.​ആ​ർ. കാ​ർ​ത്തി​ക പ്ര​സം​ഗി​ച്ചു.