കോയമ്പത്തൂർ: സ്വകാര്യ ബസുകളും സർക്കാർ ബസുകളും തമ്മിൽ സമയക്രമം സംബന്ധിച്ച പ്രശ്നത്തെ തുടർന്ന് ഇരുകൂട്ടരും തമ്മിലടിച്ചു.
ഇന്നലെ കിണത്തുക്കടവ്-ഗാന്ധിപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സർക്കാർ ബസും മറ്റൊരു സ്വകാര്യ ബസും സമയത്തെ ചൊല്ലിയാണ് തർക്കിച്ചത്.
രണ്ട് ബസുകളിലെയും ഡ്രൈവർമാരും കണ്ടക്ടർമാരും ബസ് പാതിവഴിയിൽ നിർത്തിയാണ് സംഘർഷത്തിലെത്തിയത്. സംഘർഷത്തെ തുടർന്ന് ഗതാഗതം തടസപ്പെട്ടു.