കടപ്പുറം, പുന്നയൂർക്കുളം മേഖലയിൽ ഇന്നലെയും കടൽ ആഞ്ഞടിച്ചു
Friday, June 28, 2024 8:11 AM IST
ചാ​വ​ക്കാ​ട്: ക​ട​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ​യും ക​ട​ൽ ആ​ഞ്ഞ​ടി​ച്ചു. ശ​ക്ത​മാ​യ ക്ഷോ​ഭ​ത്തി​ൽ നി​ര​വ​ധി വീ​ടു​ക​ൾ വെ​ള്ള​ത്തി​ലാ​യി. ക​ട​പ്പു​റം, മു​ന​യ്ക്ക​ക്ക​ട​വ്, ഇ​ഖ്ബാ​ൽ ന​ഗ​ർ, ലീ​ഗ് ഓ​ഫീ​സ് പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണു ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ​ത്. നി​ര​വ​ധി വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി. മു​പ്പ​തി​ല​ധി​കം വീ​ടു​ക​ൾ വെ​ള്ള​ക്കെ​ട്ടി​ലാ​യി. ബു​ധ​നാ​ഴ്ച ഇ​വി​ടെ നാ​ട്ടു​കാ​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചി​രു​ന്നു.

ഇ​തേ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ മ​ണ​ൽ​തി​ട്ട​യി​ടാ​ൻ ജെ​സി​ബി എ​ത്തു​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ ഉ​റ​പ്പു​പ​റ​ഞ്ഞി​രു​ന്നു. പ​ക്ഷേ, ഉ​ച്ച​യോ​ടു​കൂ​ടി​യാ​ണ് ജെ​സി​ബി എ​ത്തി​യ​ത്. അ​പ്പോ​ഴേ​ക്കും ക​ട​ലേ​റ്റം രൂ​ക്ഷ​മാ​യി. ഇ​തേ​ത്തു​ട​ർ​ന്ന് മ​ണ​ൽഭി​ത്തി കെ​ട്ടു​ന്ന​തു ത​ട​സ​പ്പെ​ട്ടു. നി​ര​വ​ധി വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം അ​ടി​ച്ചു​ക​യ​റി. ഇ​വി​ടത്തെ വീ​ട്ടു​കാ​ർ ബ​ന്ധുവീ​ടു​ക​ളി​ലേ​ക്ക് താ​മ​സം മാ​റി.

ക​ട​ൽ​ഭി​ത്തി കെ​ട്ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ളെ വൈ​കീ​ട്ട് അ​ഞ്ചി​ന് അ​ഞ്ച​ങ്ങാ​ടി വ​ള​വി​ൽ മ​നു​ഷ്യ​ഭി​ത്തി കെ​ട്ടി ക്കൊ​ണ്ട് പ്ര​തി​ഷേ​ധ സ​മ​രം സം​ഘ​ടി​പ്പി​ക്കു​വാ​ൻ മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ക​ട​പ്പു​റം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​താ​യി യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് പി.​എ. അ​ഷ്ക​ർ​അ​ലി, സെ​ക്ര​ട്ട​റി അ​ലി അ​ഞ്ച​ങ്ങാ​ടി എ​ന്നി​വ​ർ അ​റി​യി​ച്ചു.

പു​ന്ന​യൂ​ർ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ പെ​രി​യ​മ്പ​ലം ബീ​ച്ചി​ൽ ഇ​ന്ന​ലെ​യും ക്ഷോ​ഭം രൂ​ക്ഷ​മാ​യി. മ​ഴ ശ​ക്ത​മാ​യ​തോ​ടെ ക​ട ലേ​റ്റ​വും ശ​ക്ത​മാ​യി. നി​ര​വ​ധി തെ​ങ്ങു​ക​ളും ക​ട​ൽ​ക്ഷോ​ഭം ത​ട​യു​ന്ന​തി​നാ​യി വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് ന​ട്ടു​പി​ടി​പ്പി​ച്ച കാ​റ്റാ​ടി മ​ര​ങ്ങ​ളും നി​ലം​പ​തി​ച്ചു. ഇ​വി​ടെ ആ​റു​ വീ​ടു​ക​ൾ ഭീ​ഷ​ണി​യി​ലാ​ണ്. വെ​ളി​യ​ങ്കോ​ട്, പാ​ല​പ്പെ​ട്ടി മേ​ഖ​ല​യി​ലും ക​ട​ലാ​ക​മ​ണം രൂ​ക്ഷ​മാ​യി. മേ​ഖ​ല​ക​ളി​ൽ അ​മ്പ​തോ​ളം വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി. അ​ഞ്ച് വീ​ടു​ക​ൾ ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ലാ​ണ്.പാ​ല​പ്പെ​ട്ടി കാ​പ്പി​രി​ക്കാ​ട് മു​ത​ൽ പൊ​ന്നാ​നി മ​ര​ക്ക​ട​വ് വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ ഉ​ച്ച​യോ​ടെ​യാ​ണ് ശ​ക്ത​മാ​യ തി​ര​യ​ടി​യു​ണ്ടാ​യ​ത്. വെ​ളി​യ​ങ്കോ​ട് ത​ണ്ണി​ത്തു​റ പ​ത്ത് മു​റി ഭാ​ഗ​ങ്ങ​ളി​ൽ രാ​വി​ലെ മു​ത​ലെ ശ​ക്ത​മാ​യ തി​ര​യ​ടി​യു​ണ്ട്.

പെ​രു​മ്പ​ട​പ്പ് പ​ഞ്ചാ​യ​ത്തി​ലെ പാ​ല​പ്പെ​ട്ടി​യി​ൽ നി​ര​വ​ധി വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി. ശ​ക്ത​മാ​യ തി​ര​യ​ടി​യി​ൽ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റി. താ​മ​സം ദു​ഷ്ക​ര​മാ​യ​തോ​ടെ മി​ക്ക​വ​രും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കു താ​മ​സം മാ​റി​യി​ട്ടു​ണ്ട്. പെ​രി​യ​മ്പ​ലം ബീ​ച്ചി​ലെ ലി​ങ്ക് റോ​ഡ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ഇ​വി​ട​ത്തെ ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ളും മ​റ്റും ഭീ​ഷ​ണി​യി​ലാ​ണ്. ഇ​ത് അ​ഴി​ച്ചു​മാ​റ്റാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​വാ​ക്ക​ൾ സ​മ​രം ന​ട​ത്തി.