കുറ്റ്യാടി: ഊരത്ത് മാവുള്ളചാലിൽ പനയുള്ളകണ്ടി സ്നേഹ ലതയുടെ വീടിന്റെ ചുമരിന് ഇടിമിന്നലിനെ തുടർന്ന് വിള്ളൽ വീണു. ആഘാതത്തിൽ വീട്ടിലെ ഇലക്ട്രിക്ക് വയറിംഗ് പൂർണമായും കത്തിനശിച്ചു.
ഇലട്രോണിക്സ് ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ നാശനഷ്ട്ടങ്ങൾ ഉണ്ടായതായി വീട്ടുടമ പറഞ്ഞു.