യോ​ഗ, ആ​യു​ര്‍​വേ​ദം, പ്ര​കൃ​തി​ചി​കി​ത്സ മേ​ഖ​ല​ക​ളി​ല്‍ പ​രി​ശീ​ല​ന​വു​മാ​യി എ​ല്‍-​എ​ഫ് സൗ​ര​ഭ്യ
Wednesday, June 26, 2024 10:47 AM IST
കൊ​ച്ചി: അ​ന്ത​ര്‍​ദേ​ശീ​യ യോ​ഗാ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ല്‍-​എ​ഫ് സൗ​ര​ഭ്യ​യി​ല്‍ പൊ​തു​ജ​നങ്ങ​ള്‍​ക്കാ​യി സൗ​ജ​ന്യയോ​ഗ പ​രി​ശീ​ല​ന വാ​രം സം​ഘ​ടി​പ്പി​ച്ചു. ക​റു​കു​റ്റി പ​ഞ്ചാ​യ​ത്ത് നി​വാ​സി​കൾക്കും മു​തി​ര്‍​ന്ന പൗ​ര​ന്മാ​ര്‍ക്കും അ​ധ്യാ​പ​ക​ര്‍ക്കും കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ക്കും ആ​ശു​പ​തി ജീ​വ​ന​ക്കാ​ര്‍ക്കുമാ​ണ് പ​രി​ശീ​ല​നം ന​ല്‍​കി​യ​ത്. ഈ ​രം​ഗ​ത്തെ പ്ര​മു​ഖർ നേതൃത്വം നൽകി.

തു​ട​ര്‍​ന്നും സൗ​ജ​ന്യ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഡ​യ​റ​ക്ട​ര്‍ ഫാ.​തോ​മ​സ് വൈ​ക്ക​ത്തു​പ​റ​മ്പി​ല്‍ അ​റി​യി​ച്ചു. യോ​ഗ, ആ​യു​ര്‍​വേ​ദം, പ്ര​കൃ​തി​ചി​കി​ത്സ എ​ന്നീ മൂ​ന്നു മേ​ഖ​ല​ക​ളി​ലാ​യി​രി​ക്കും പ​രി​ശീ​ല​നം ന​ല്‍​കു​ക. പ​ങ്കെ​ടു​ക്കാ​ന്‍ ബ​ന്ധ​പ്പെ​ടാനുള്ള ന​മ്പ​ര്‍: 95446 61717.

അ​ങ്ക​മാ​ലി ലി​റ്റി​ല്‍ ഫ്ല​വ​ര്‍ ആ​ശു​പ​ത്രി​യു​ടെ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യി മു​ന്നൂ​ര്‍​പ്പി​ള്ളി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന യോ​ഗ, ആ​യു​ര്‍​വേ​ദം, പ്ര​കൃ​തി ചി​കി​ത്സാ​കേ​ന്ദ്ര​മാ​ണ് എ​ല്‍-​എ​ഫ് സൗ​ര​ഭ്യ.