വള്ളിവട്ടം: പ്ലേസ്മെന്റില്‍ അഭിമാന നേട്ടം കൈവരിച്ച് യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജ്. 2024 അധ്യയന വര്‍ഷം ബിരുദം പൂര്‍ത്തീകരിച്ച 150 വിദ്യാര്‍ഥികള്‍ക്ക് വിവിധ കമ്പനികളില്‍ ജോലി ലഭിച്ചു. മെക്കാനിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ എന്‍ജിനീയറിംഗ് ബ്രാഞ്ചിലെ വിദ്യാര്‍ഥികള്‍ക്കാണ് പ്ലേസ്മെന്റ് ലഭിച്ചത്. റിസല്‍ട്ട് വരുന്നതിന് മുമ്പു തന്നെ പല വിദ്യാര്‍ഥികളും ജോലിയില്‍ പ്രവേശിച്ചു.
ടെക് മഹേന്ദ്ര ഇന്റോ ഷെല്‍, ഡിലോയിറ്റ്, ഫോഴ്സ് മോട്ടോഴ്സ്, ആര്‍ബി സ്ട്രക്ചേഴ്സ്, സചീന്ദ്ര റബര്‍ പ്ലസ്, ഹൈലൈറ്റ് ബില്‍ഡേഴ്സ്, ക്യൂ സ്പൈഡേഴ്സ്, ഡോം ഡിസൈന്‍സ്, ഹൈക്കണ്‍, യൂണൈറ്റഡ് എന്റര്‍പ്രൈസസ് തുടങ്ങിയ കമ്പനികളിലാണ് വിദ്യാര്‍ഥികള്‍ക്ക് പ്ലേസ്മെന്റ് ലഭിച്ചത്.
കോളജ് പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ സഹായത്തോടെ ഗര്‍ഫ് മേഖലയിലേക്ക് ഓവര്‍സീസ് റിക്രൂട്ട്മെന്റിലൂടെയും വിദ്യാര്‍ഥികള്‍ ജോലി നേടി. പ്ലേസ്മെന്റ് ഓഫീസര്‍ ഡോ. പ്രേംശങ്കര്‍, അസിസ്റ്റന്റ് പ്ലേസ്മെന്റ് ഓഫീസര്‍ കെ.എസ്. ക്ലിന്റ് തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് കോളജിന് ഇത്രയധികം പ്ലേസ്മെന്റ് ലഭിച്ചതെന്ന് പ്രിന്‍സിപ്പല്‍ ഡോ. ജോസ് കെ. ജേക്കബ് അറിയിച്ചു.