സ​ഹൃ​ദ​യ എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡു​ക​ള്‍ സ​മ്മാ​നി​ച്ചു
Sunday, June 16, 2024 7:28 AM IST
കൊ​ട​ക​ര: സ​ഹൃ​ദ​യ കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ന്‍​സ്ഡ് സ്റ്റ​ഡീ​സി​ല്‍ എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ്ദാ​നം സം​ഘ​ടി​പ്പി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട വി​ദ്യാ​ഭ്യാ​സ ഉ​പ​ജി​ല്ല​യി​ല്‍നി​ന്ന് പ്ല​സ്ടു ​പ​രീ​ക്ഷ​യി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ​യും സ്‌​കൂ​ളു​ക​ളെ​യും അ​നു​മോ​ദി​ക്കു​ക​യും ആ​ദ​ര​വ് സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തു. സ​ഹൃ​ദ​യ കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. വി​ല്‍​സ​ണ്‍ ഈ​ര​ത്ത​റ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ല​സ്ടു പ​രീ​ക്ഷ​യ്ക്ക് 1200 ല്‍ 1200 ​മാ​ര്‍​ക്കും നേ​ടി​യ യോ​ന ബി​ജു, കെ. ​എ​ന്‍.​ നി​വേ​ദ് എ​ന്നി​വ​രെ പ്ര​ത്യേ​കം അ​നു​മോ​ദി​ച്ചു.

പ്ല​സ്ടു ത​ല​ത്തി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ളു​ക​ളാ​യ ഇ​രി​ങ്ങാ​ല​ക്കു​ട ഡോ​ണ്‍ ബോ​സ്‌​കോ, ഇ​രി​ങ്ങാ​ല​ക്കു​ട സെന്‍റ് ‌​മേ​രീ​സ് എ​ന്നി​വ​യ്ക്ക് പ്ര​ത്യേ​കം പു​ര​സ്‌​കാ​രം ന​ല്‍​കി. തു​ട​ര്‍​ന്ന് ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് വി​ദ​ഗ്ധ​നാ​യ പി.എ​ല്‍. ജോ​മി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തെ പു​തി​യ പ്ര​വ​ണ​ത​ക​ളെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ത്തു.

സ​ഹൃ​ദ​യ ലൂ​മെ​ന്‍ അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ര്‍ ഫാ. ​നൗ​ജി​ന്‍ വി​ത​യ​ത്തി​ല്‍ സ​ഹൃ​ദ​യ ന​ല്‍​കു​ന്ന സി​വി​ല്‍ സ​ര്‍​വീ​സ് ട്രെ​യി​നി​ങ്ങി​നെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു.​

കോ​ള​ജ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ഡേ​വി​സ് ചെ​ങ്ങി​നി​യാ​ട​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​എ​ല്‍. ​ജോ​യ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​കെ.​ ക​രു​ണ, ഫി​നാ​ന്‍​സ് ഓ​ഫീ​സ​ര്‍ ഫാ.​ആ​ന്‍റോ വ​ട്ടോ​ലി, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ ഷീ​ന സാ​റാ​വി​ന്നി, കൊ​മേ​ഴ്‌​സ് വി​ഭാ​ഗം ഡീ​ന്‍ പ്ര​ഫ വി.​ജെ.​ തോ​മ​സ് എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

2023 -2024 അ​ക്കാ​ദ​മി​ക​വ​ര്‍​ഷം സ​ഹൃ​ദ​യ കോ​ള​ജി​ല്‍​നി​ന്ന് വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ്ലേ​സ്‌​മെ​ന്‍റ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ക​യും പ്ലെ​സ്‌​മെന്‍റ്് അ​ച്ചീ​വേ​ഴ്‌​സ് ഫോ​റം രൂ​പീ​ക​രി​ക്കു​ക​യും ചെ​യ്തു.