കു​ടും​ബ​ശ്രീ​യെ പ​ഠി​ച്ച് ഡാ​ർ​ജി​ലി​ംഗ് സം​ഘം
Saturday, June 15, 2024 3:40 AM IST
ക​ട്ട​പ്പ​ന: പ​ശ്ചി​മ​ബം​ഗാ​ളി​ലെ ഡാ​ർ​ജി​ലി​ംഗി​ൽ​നി​ന്നു​ള്ള കു​ടും​ബ​ശ്രീ നാ​ഷ​ണ​ൽ റി​സോ​ഴ്സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ(​എ​ൻ​ആ​ർ​ഒ) സം​ഘം ന​ഗ​ര​സ​ഭ​യി​ലെ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. കേ​ര​ള​ത്തി​ലെ കു​ടും​ബ​ശ്രീ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കു​ന്ന​തി​നാ​ണ് 23 അം​ഗ സം​ഘം ക​ട്ട​പ്പ​ന​യി​ലെ​ത്തി​യ​ത്.

കു​ടും​ബ​ശ്രീ യോ​ഗ​ങ്ങ​ളു​ടെ രീ​തി, സ​മൂ​ഹ്യ-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, നി​ക്ഷേ​പ സ​മാ​ഹ​ര​ണം തു​ട​ങ്ങി​യ​വ​യെ​ക്കു​റി​ച്ച് ചോ​ദി​ച്ച​റി​ഞ്ഞു. 22-ാം വാ​ർ​ഡി​ലെ അ​ന്പ​ല​ക്ക​വ​ല ദ​ർ​ശ​ന കു​ടും​ബ​ശ്രീ​യു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത ഡാ​ർ​ജി​ലി​ംഗ് സ്വ​ദേ​ശി​നി റി​യ സ​മ​ങ്ങി​നെ അം​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ചു.

ന​ഗ​ര​സ​ഭാ കൗ​ണ്‍​സില​ർ ലീ​ലാ​മ്മ ബേ​ബി, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ ഷൈ​നി ജി​ജി, ര​ത്ന​മ്മ സു​രേ​ന്ദ്ര​ൻ, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ബീ​ന സോ​ദ​ര​ൻ, കു​ടും​ബ​ശ്രീ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ലേ​ഖ സ​ജു, സെ​ക്ര​ട്ട​റി സു​ജാ​ത രാ​ജു, അ​നി​ല മോ​ഹ​ന​ൻ, ബി​ന്ദു ജോ​സ​ഫ്, പി.ആ​ർ. സു​ലേ​ഖ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.