മൂ​ന്നു ചെ​യി​നി​ൽ പ​ട്ട​യ​ത്തി​നു തീ​രു​മാ​ന​മി​ല്ലെന്ന് റ​വ​ന്യു വ​കു​പ്പ്
Friday, June 21, 2024 4:05 AM IST
ഉപ്പു​ത​റ: ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ മൂ​ന്നു ചെ​യി​നി​ൽ പ​ട്ട​യം ന​ൽ​കാ​ൻ തീ​രു​മാ​ന​മി​ല്ല​ന്ന് വ്യ​ക്ത​മാ​ക്കു​മ്പോ​ഴും പ​ട്ട​യം ന​ൽ​കാ​നെ​ന്ന പേ​രി​ൽ ത​കൃ​തി​യാ​യി സ​ർ​വേ​യും ന​ട​ക്കു​ന്നു. ജി​ല്ലാ​ക​ള​ക്ട​റു​ടെ നി​ർ​ദേശപ്ര​കാ​ര​മാ​ണ് കാ​ഞ്ചി​യാ​ർ, അ​യ്യ​പ്പ​ൻ​കോ​വി​ൽ, ഉ​പ്പു​ത​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മൂ​ന്നു ചെ​യി​നി​ൽ റ​വ​ന്യൂ​വി​ന്‍റെ പ്ര​ത്യേ​ക സം​ഘം സ​ർ​വേ ന​ട​ത്തു​ന്ന​ത്.

എ​ന്നാ​ൽ, മൂ​ന്നു ചെ​യി​നി​ൽ പ​ട്ട​യം ന​ൽ​കു​ന്ന​തി​ന് സ​ർ​ക്കാ​ർ തീ​രു​മാ​നം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ക​ട്ട​പ്പ​ന ലാ​ൻഡ് അ​സൈ​മെന്‍റ് സ്പെ​ഷൽ ത​ഹ​സിൽ​ദാ​ർ രേ​ഖാ​മൂ​ലം ന​ൽ​കി​യ മ​റു​പ​ടി. അ​തു​പോ​ലെത​ന്നെ ക​ർ​ഷ​ക​ർ ന​ട്ടു​വ​ള​ർ​ത്തി​യ മ​രം മു​റി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​തി​ലും സ​ർ​ക്കാ​ർ തീ​രു​മാ​ന​മി​ല്ലെ​ന്ന് വ​നംവ​കു​പ്പും വ്യ​ക്ത​മാ​ക്കി.

80 വ​ർ​ഷ​ത്തി​ൽ അ​ധി​ക​മാ​യി മൂ​ന്നു ചെ​യി​നി​ൽ താ​മ​സി​ക്കു​ന്ന തോ​ണി​ത്ത​ടി , ചെ​മ്പ​ൻ​കു​ളം സി. ​ജി. ബാ​ബു​വി​ന് ല​ഭി​ച്ച മ​റു​പ​ടി​യി​ലാ​ണ് അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 2023 ഡി​സം​ബ​ർ 29നാ​ണ് സ​ർ​വേ ന​ട​ത്താ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​ട്ട​ത്. തു​ട​ർ​ന്ന് പ്ര​ത്യേ​ക റ​വ​ന്യൂ സം​ഘം സ​ർ​വേ തു​ട​ങ്ങു​ക​യും ചെ​യ്തു.

ചി​ല​യി​ട​ങ്ങ​ളി​ൽ ക​ള​ക്ട​ർ നേ​രി​ട്ടെ​ത്തി മേ​ൽ​നോ​ട്ടം വഹിക്കുക​യും ചെ​യ്തു. എ​ന്നാ​ൽ, മൂ​ന്നു ചെ​യി​നി​ൽ പ​ട്ട​യം ന​ൽ​കു​ന്ന കാ​ര്യം ഇ​തു​വ​രെ സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് റ​വ​ന്യൂ, വ​നം വ​കു​പ്പു​ക​ളു​ടെ വി​ശ​ദീ​ക​ര​ണം.