ജീ​പ്പ് അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Thursday, June 20, 2024 3:32 AM IST
മ​റ​യൂ​ർ: മ​റ​യൂ​ർ കോ​വി​ൽ​ക്ക​ട​വ് റോ​ഡി​ൽ ജീ​പ്പ് മ​റി​ഞ്ഞു യു​വാ​വ് മ​രി​ച്ചു.​ മ​റ​യൂ​ർ മേ​ലാ​ടി സ്വ​ദേ​ശി ക​റു​പ്പുസ്വാ​മി​യു​ടെ മ​ക​ൻ ന​ന്ദു എ​ന്നു വി​ളി​ക്കു​ന്ന നാ​ഗ​മ​ണി​ക​ണ്ഠ​നാ (24) ണ് മ​രി​ച്ച​ത്. രാ​ത്രി എ​ട്ടി​ന് ബാ​ബു ന​ഗ​റി​ന് സ​മീ​പം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് വാ​ഹ​നം മ​റി​യു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ മ​റ്റൊ​രു ജീ​പ്പി​ൽ ക​യ​റ്റി മ​റ​യൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കുന്പോൾ വാഹനം മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ നന്ദു മരിക്കുകയായിരുന്നു. മ​റ​യൂ​ർ പോ​ലീ​സ് മേൽന​ട​പ​ടി സ്വീ​ക​രി​ച്ച് മൃ​ത​ദ്ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മാ​താ​വ്: സെ​ൽ​വ​റാ​ണി.