കാ​റ​പ​ക​ടം: യു​വാ​വി​ന് പ​രിക്ക്
Wednesday, June 19, 2024 4:32 AM IST
രാ​ജാ​ക്കാ​ട്:​ ബൈ​സ​ൺ​വാ​ലി നാ​ൽ​പ്പ​തേ​ക്ക​റി​ന് സ​മീ​പം നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട കാ​ർ ക്രാ​ഷ് ബാ​രി​യ​റി​ൽ ഇ​ടി​ച്ചുക​യ​റി യു​വാ​വി​ന് ഗു​രു​ത​ര പ​രിക്ക്.​ കാ​ർ ഓ​ടി​ച്ചി​രു​ന്ന മു​ല്ല​ക്കാ​നം സ്വ​ദേ​ശി ജ​സ്റ്റോ ജോ​സ​ഫി(27)നാ​ണ് പ​രി​ക്കേ​റ്റ​ത്.​ ഇ​യാ​ളെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​യാ​ൾ​ക്കൊ​പ്പം കാ​റി​ലുണ്ടാ​യി​രു​ന്ന ന​വ​കു​മാ​ർ (27), ജെ​റി​ൻ (20), പ്ര​ശാ​ന്ത് (44) എ​ന്നി​വ​ർ​ക്കും പ​രി​ക്കേ​റ്റു. ജോ​സ്ഗി​രി ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ക്രാ​ഷ് ബാ​രി​യ​റി​ൽ ഇ​ടി​ച്ചുക​യ​റു​ക​യാ​യി​രു​ന്നു.