ചേ​ല​ച്ചു​വ​ട് -വ​ണ്ണ​പ്പു​റം റോ​ഡി​ന് 37 ല​ക്ഷം അ​നു​വ​ദി​ച്ചു
Friday, June 21, 2024 4:05 AM IST
ഇ​ടു​ക്കി: ചേ​ല​ച്ചു​വ​ട് - വ​ണ്ണ​പ്പു​റം റോ​ഡി​ന്‍റെ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​തി​രു നി​ർ​ണ​യി​ക്കു​ന്ന​തി​ന് 37 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ അ​റി​യി​ച്ചു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച ഉ​ട​ൻ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കും.

കി​ഫ്ബി​യു​ടെ കീ​ഴി​ലു​ള്ള കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് മു​ഖേ​ന​യാ​ണ് നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. നാ​ലു മാ​സംകൊ​ണ്ട് ജോ​ലി പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. റോ​ഡ് വി​ക​സ​ന​ത്തി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് നേ​ര​ത്തേ 6.43 കോ​ടി അ​നു​വ​ദി​ച്ചി​രു​ന്നു.

ന​ത്തു​ക​ല്ല്-അ​ടി​മാ​ലി റോ​ഡി​ന്‍റെ ര​ണ്ടാം ഘ​ട്ട വി​ക​സ​ന​ത്തി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ന​ത്തു​ക​ല്ല് മു​ത​ൽ ക​ന്പി​ളി​ക​ണ്ടം വ​രെ​യു​ള്ള 511.42 സെ​ന്‍റ് സ്ഥ​ല​മാ​കും റോ​ഡി​നു വീ​തി കൂ​ട്ടു​ന്ന​ത​ട​ക്ക​മു​ള്ള വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക.