സ്ഥാ​നാ​ർ​ഥി​ക​ൾ വ​ര​വുചെ​ല​വ് ക​ണ​ക്ക് ന​ൽ​ക​ണം
Thursday, June 20, 2024 3:32 AM IST
ഇ​ടു​ക്കി: ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ളും വ​ര​വുചെ​ല​വ് ക​ണ​ക്കു​ക​ൾ നി​ർ​ദി​ഷ്ട മാ​തൃ​ക​യി​ൽ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് അ​റി​യി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ​ക്കു​ക​ൾ ത​യാ​റാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള പ​രി​ശീ​ല​ന ക്ലാ​സ് 25ന് ​രാ​വി​ലെ 11ന് ​ജി​ല്ലാ ആ​സൂ​ത്ര​ണ കാ​ര്യാ​ല​യ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ ന​ട​ക്കും. 30ന് ​രാ​വി​ലെ 11ന് ​എ​ക്സ്പെ​ൻ​ഡി​ച്ച​ർ ഒ​ബ്സ​ർ​വ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വ​ര​വുചെ​ല​വ് ക​ണ​ക്കു​ക​ൾ സം​ബ​ന്ധി​ച്ച യോ​ഗം ചേ​രും.

നി​ശ്ചി​ത സ​മ​യ​ത്തി​ന​കം ക​ണ​ക്കു​ക​ൾ സ​മ​ർ​പ്പി​ക്കാ​ത്ത സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രേ 1951 ലെ ​ജ​ന​പ്രാ​തി​നി​ധ്യ​നി​യ​മം 10 എ ​പ്ര​കാ​രം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.