റോ​ഡ് കി​ട​ങ്ങാ​യി; യാ​ത്ര ദു​രി​ത​ം
Thursday, June 20, 2024 3:31 AM IST
അ​ടി​മാ​ലി: വി​രി​പാ​റ-ല​ക്ഷ്മി - മൂ​ന്നാ​ർ റോ​ഡി​ലൂ​ടെ മ​ഴ പെ​യ്യു​ക കൂ​ടി ചെ​യ്ത​തോ​ടെ യാ​ത്ര അ​തീ​വ ദു​ഷ്ക​ര​മാ​യി. ടാ​റിം​ഗ് ഇ​ള​കിപ്പോ​യ പ​ല ഭാ​ഗ​ത്തും വെ​ള്ള​മൊ​ഴു​കി വ​ലി​യ കി​ട​ങ്ങ് രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. യാ​ത്ര ത​ട​സ്‌​സ​പ്പെ​ടും വി​ധം റോ​ഡി​ലെ കി​ട​ങ്ങു​ക​ൾ വ​ലു​താ​യി വ​രു​ക​യാ​ണെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

ഇ​രു​ച​ക്ര​വാ​ഹ​ന​യാ​ത്രി​ക​ർ ഈ ​കി​ട​ങ്ങു​ക​ളി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. കാ​ർ യാ​ത്രി​ക​രും മ​റ്റും ഏ​റെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്ന​ത്. പ​ല​പ്പോ​ഴും വാ​ഹ​ന​ങ്ങ​ൾ ത​ള്ളി​ക്ക​യ​റ്റേ​ണ്ട സ്ഥി​തി​യു​മു​ണ്ടാ​കു​ന്നു​ണ്ട്. വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​തും പ​തി​വാ​ണ്.

റോ​ഡി​ലൂ​ടെ​യു​ള്ള വെ​ള്ള​മൊ​ഴു​ക്ക് ത​ട​യു​ക​യും കി​ട​ങ്ങു​ക​ൾ മൂ​ടാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​ല്ലെ​ങ്കി​ൽ റോ​ഡ് കൂ​ടു​ത​ൽ ത​ക​രും. മൂ​ന്നാ​റി​ൽ നി​ന്ന് മാ​ങ്കു​ള​ത്തേ​ക്കു ഏ​റ്റ​വും എ​ളു​പ്പ​ത്തി​ൽ എ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന റോ​ഡാ​ണിത്. വി​രി​പാ​റ​യി​ൽനി​ന്ന് പ​തി​നാ​ല് കി​ലോ​മീ​റ്റ​ർ ദൂ​രം മാ​ത്ര​മെ മൂ​ന്നാ​റി​ലേ​ക്കു​ള്ളു.

മു​ന്പ് ഇ​തു​വ​ഴി ബ​സ് സ​ർ​വീ​സ് ഉ​ണ്ടാ​യി​രു​ന്ന​താ​ണ്. റോ​ഡ് ത​ക​ർ​ന്ന​തോ​ടെ ആ​ളു​ക​ൾ കു​രി​ശു​പാ​റ, ക​ല്ലാ​ർ, ര​ണ്ടാം​മൈ​ൽ വ​ഴി​യാ​ണി​പ്പോ​ൾ മൂ​ന്നാ​റി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​ത്.