അ​യ​ൽ​വാ​സി യു​വാ​വി​നെ വെ​ട്ടി​ക്കൊ​ന്നു
Saturday, June 15, 2024 3:40 AM IST
ക​ട്ട​പ്പ​ന: ഭാ​ര്യ​വീ​ട്ടി​ലെ​ത്തി​യ യു​വാ​വി​നെ അ​യ​ൽ​വാ​സി കോ​ടാ​ലി​ക്ക് വെ​ട്ടി​ക്കൊ​ന്നു. ക​ട്ട​പ്പ​ന സു​വ​ർ​ണ​ഗി​രി​യി​ലാണ് സം​ഭ​വം. കാ​ഞ്ചി​യാ​ർ ക​ക്കാ​ട്ടു​ക​ട സ്വ​ദേ​ശി ക​ള​പ്പു​ര​യ്ക്ക​ൽ സു​ബി​ൻ ഫ്രാ​ൻ​സീ​സ് (35) ആ​ണ് മ​രി​ച്ച​ത്.

കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി സു​വ​ർ​ണ​ഗി​രി വെ​ൺ​മാ​ന്ത്ര ബാ​ബു​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​ല​പ്പോ​ഴും അ​ക്ര​മാ​സ​ക്ത​നാ​യി പെ​രു​മാ​റു​ന്ന ബാ​ബു​വി​നെ​തി​രേ നി​ര​വ​ധി പ​രാ​തി​ക​ൾ പോ​ലീ​സി​ൽ ല​ഭി​ച്ചി​ട്ടു​ള്ള​താ​ണ്.

ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ സു​ബി​നെ ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കാ​ര​ണം വ്യ​ക്ത​മ​ല്ല.