വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല സ്ഥാ​പി​ത ദി​നാ​ഘോ​ഷം കോ​ലാ​ഹ​ല​മേ​ട്ടി​ൽ
Saturday, June 15, 2024 3:40 AM IST
തൊ​ടു​പു​ഴ: വ​യ​നാ​ട് കേ​ര​ള വെ​റ്റ​റി​ന​റി ആ​ന്‍ഡ് അ​നി​മ​ൽ സ​യ​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്ഥാ​പി​ത ദി​നാ​ഘോ​ഷം ഇ​ന്നു രാ​വി​ലെ 9.30നു ​വാ​ഗ​മ​ണ്‍ കോ​ലാ​ഹ​ല​മേ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​ൽ ന​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഉ​ദ്ഘാ​ട​നം മ​ന്ത്രി ജെ.​ ചി​ഞ്ചു​റാ​ണി നി​ർ​വ​ഹി​ക്കും. വാ​ഴൂ​ർ​സോ​മ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ർ​വ​ക​ലാ​ശാ​ല വൈ​സ്ചാ​ൻ​സ​ല​ർ ഡോ.​ കെ.​എ​സ്.​ അ​നി​ൽ, ര​ജി​സ്ട്രാ​ർ ഡോ.​ പി.​ സു​ധീ​ർ​ബാ​ബു, ഡോ.​ സി.​ ല​ത, ഡോ.​ ടി.​എ​സ്.​ രാ​ജീ​വ്, ഡോ.​ നൈ​സി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.