കലയന്താനി: ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിഭാസംഗമം കലയന്താനി സെന്റ് മേരീസ് പള്ളി പാരിഷ് ഹാളിൽ നടത്തി. എസ്എസ്എൽസി, പ്ലസ് ടു എന്നിവയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികളെ യോഗത്തിൽ ആദരിച്ചു.
ചലച്ചിത്രം താരം ചിപ്പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ജാൻസി മാത്യു, ഇന്ദു ബിജു,
നിസാമോൾ ഷാജി, എം.എ. ബിജു, ജില്ലാ പഞ്ചായത്തംഗങ്ങളായ പ്രഫ.എം.ജെ. ജേക്കബ്, ഇന്ദു സുധാകരൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ നൈസി ഡെനിൽ, ആൻസി സോജൻ, സിബി ദാമോദരൻ,
സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടോമി ഫിലിപ്പ്, ഹെഡ്മാസ്റ്റർ ഫാ. ആന്റണി പുലിമലയിൽ, ആലക്കോട് സഹകരണ ബാങ്ക് പ്രസിഡന്റ് തോമസ് മാത്യു, ടി.പി മനോജ് എന്നിവർ പ്രസംഗിച്ചു.