ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​നെ ക​ബ​ളി​പ്പി​ച്ച​താ​യി പ​രാ​തി
Saturday, June 15, 2024 3:40 AM IST
മൂ​ന്നാ​ർ: ലോ​ട്ട​റി വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന സ​മീ​പി​ച്ച് മൂ​ന്നാ​റി​ലെ ലോ​ട്ട​റി വി​ൽ​പ്പ​ന​ക്കാ​ര​നെ ക​ബ​ളി​പ്പി​ച്ച​താ​യി പ​രാ​തി.​ അ​ടി​മാ​ലി കു​രി​ശു​പാ​റ സ്വ​ദേ​ശി ജോ​സാ​ണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ത്.

ഹോ​ട്ട​ലി​ൽ ഉ​ച്ച​യ്ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കു​വാ​നെ​ത്തി​യ ജോ​സി​ന്‍റെ പ​ക്ക​ൽ​നി​ന്ന് ന​ന്പ​ർ തെര​യാ​നെ​ന്ന വ്യാ​ജേ​ന ഒ​രാ​ൾ 200 ലോ​ട്ട​റി​ക​ളും കൈ​യി​ൽ വാ​ങ്ങി. അ​ൽ​പ്പ സ​മ​യ​ത്തി​ന​കം ടി​ക്ക​റ്റു​ക​ൾ തി​രി​കെ ന​ൽ​കു​ക​യും ഇ​യാ​ൾ സ്ഥ​ല​ത്തുനി​ന്നു പോ​കു​ക​യും ചെ​യ്തു.

ഇ​തി​നു ശേ​ഷ​മാ​ണ് താ​ൻ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട വി​വ​രം ജോ​സ് അ​റി​ഞ്ഞ​ത്. തി​രി​കെ ല​ഭി​ച്ച 200 ലോ​ട്ട​റി​ക​ളി​ൽ 100 എ​ണ്ണം പ​ഴ​യ ലോ​ട്ട​റി​ക​ളാ​യി​രു​ന്നു. ജോ​സ് മൂ​ന്നാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.