ക​ഞ്ചാ​വ് ക​ട​ത്ത്: പ്ര​തി​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും
Friday, June 14, 2024 3:43 AM IST
തൊ​ടു​പു​ഴ: ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ൽ പ്ര​തി​യെ മൂ​ന്നു വ​ർ​ഷം ക​ഠി​ന ത​ട​വി​നും 25000 രൂ​പ പി​ഴ അ​ടയ്​ക്കു​ന്ന​തി​നും പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു ആ​റ് മാ​സം കൂ​ടി ക​ഠി​ന ത​ട​വിനും കോ​ട​തി ശി​ക്ഷി​ച്ചു.

കോ​ട്ട​യം കി​ളി​രൂ​ർ തൈ​ച്ചേ​രി​യി​ൽ അ​ഖി​ൽ ടി.​ ഗോ​പി​യെ (25) ആ​ണ് തൊ​ടു​പു​ഴ എ​ൻ​ഡി​പി​എ​സ് കോ​ട​തി ജ​ഡ്ജി കെ.​എ​ൻ.​ ഹ​രി​കു​മാ​ർ ശി​ക്ഷി​ച്ച​ത്. 2018 മെ​യ് ര​ണ്ടി​ന് തൊ​ടു​പു​ഴ കോ​താ​യി​ക്കു​ന്ന് ബൈ​പാ​സി​ൽ ബ​സി​ൽ വ​ച്ചാ​ണ് ക​ഞ്ചാ​വു​മാ​യി പ്ര​തി പി​ടി​യി​ലാ​യ​ത്.