കൊ​മ്പ​നാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി
Friday, June 14, 2024 3:43 AM IST
രാ​ജ​കു​മാ​രി: ചി​ന്ന​ക്ക​നാ​ൽ ത​ങ്ക​ൻ​കു​ഴി​ക്ക് സ​മീ​പം നാ​ലു വ​യ​സു​ള്ള കൊ​മ്പ​നാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. മ​റ്റൊ​രു കൊ​മ്പ​ന്‍റെ കു​ത്തേ​റ്റാ​ണ് ആ​ന ചരി​ഞ്ഞ​തെ​ന്നാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ഇ​ന്ന​ലെ ആ​ന​യു​ടെ ജ​ഡം മ​റ​വു ചെ​യ്തു.