വാ​യ്പ​ക​ൾ പ​ലി​ശ ഇ​ള​വോ​ടെ തീ​ർ​പ്പാ​ക്കാം
Friday, June 14, 2024 3:29 AM IST
മു​ത​ല​ക്കോ​ടം: വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ദീ​ഘ​കാ​ല​മാ​യി കു​ടി​ശി​ക​യാ​യ വാ​യ്പ​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച പു​തി​യ ക​ർ​മപ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നാ​ളെ മു​ത​ൽ ജൂ​ലൈ 31വ​രെ മു​ത​ല​ക്കോ​ടം സ​ഹ​ക​ര​ണ ബാ​ങ്കി​ൽ പ്ര​ത്യേ​ക കു​ടി​ശി​ക നി​വാ​ര​ണ ഒ​റ്റ​ത്ത​വ​ണ തീ​ർ​പ്പാ​ക്ക​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കും.

പ​ദ്ധ​തി പ്ര​കാ​രം ആ​ർ​ബി​ട്രേ​ഷ​ൻ, ലേ​ലം, ജ​പ്തി ഉ​ൾ​പ്പെടെ​യു​ള്ള എ​ക്സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ നേ​രി​ടു​ന്ന വാ​യ്പ എ​ടു​ത്ത സ​ഹ​കാ​രി​ക​ൾ​ക്ക് പി​ഴ​പ്പ​ലി​ശ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി, പ​ലി​ശ​യി​ൽ ഇ​ള​വും ന​ൽ​കി വാ​യ്പ തീ​ർ​പ്പാ​ക്കാം.

എ​ല്ലാ പ്ര​വൃ​ത്തി ദി​വ​സ​വും ബാ​ങ്ക് ഹെ​ഡ് ഓ​ഫീ​സി​ൽ അ​ദാ​ല​ത്ത് കൗ​ണ്ട​ർ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് എം.​എ​ൻ.​ മ​നോ​ഹ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 9562106796, 9496370679