ദാ​രി​ദ്ര്യ-​രോ​ഗ നി​വാ​ര​ണ ഫ​ണ്ട് സ​മാ​ഹ​രി​ച്ച് ഡ​ൽ​ഹി ക്‌​നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ ചാ​പ്ലി​യ​ൻ​സി
Thursday, June 13, 2024 4:01 AM IST
ചെ​റു​തോ​ണി: ദാ​രി​ദ്ര്യ​വും രോ​ഗ​വും മൂ​ലം ക്ലേ​ശി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഡ​ൽ​ഹി ക്‌​നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ ചാ​പ്ലി​യ​ൻ​സി​യി​ലെ മൂ​ന്ന് ഇ​ട​വ​ക കൂ​ട്ടാ​യ്മ​ക​ളി​ൽനി​ന്ന് നോ​മ്പു​കാ​ല ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി. അ​വി​ടെ ശു​ശ്രൂ​ഷ ചെ​യ്തി​രു​ന്ന വൈ​ദി​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​ത്യേ​ക ധ​ന​സ​മാ​ഹ​ര​ണ തു​ക കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെന്‍റ്് സൊ​സൈ​റ്റി​ക്ക് കൈ​മാ​റി.

ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ, വ​സ​ന്ത് കു​ഞ്ച്, ഹ​രി​ന​ഗ​ർ എ​ന്നീ ഇ​ട​വ​ക​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഫാ.​ സ്റ്റീ​ഫ​ൻ വെ​ട്ടു​വേ​ലി​ൽ, ഫാ.​മാ​ത്യു കു​ള​ക്കാ​ട്ടു​കു​ടി​യി​ൽ, ഫാ.​ സാ​മു​വ​ൽ ആ​നി​മൂ​ട്ടി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​യ​ത്.

സ​മാ​ഹ​രി​ച്ച ഒ​രു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ്് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്തി​ന് ഫാ.​ സ്റ്റീ​ഫ​ൻ വെ​ട്ടു​വേ​ലി​ൽ, ഫാ. ​മാ​ത്യു കു​ള​ക്കാ​ട്ടു​കു​ടി​യി​ൽ എ​ന്നി​വ​ർ ജി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ടി​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ കൈ​മാ​റി.

ജി​ഡി​എ​സി​ന്‍റെ പ​ട​മു​ഖം ഫൊ​റോ​ന​യി​ലെ നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ദാ​രി​ദ്ര്യ-​രോ​ഗ നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി ഈ ​തു​ക വി​നി​യോ​ഗി​ക്കു​മെ​ന്ന് ഫാ. ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത് പ​റ​ഞ്ഞു.