ഒ​റ്റ​യാ​ൾ പോ​രാ​ട്ട​വു​മാ​യി വ​യോ​ധി​ക​ൻ
Thursday, June 13, 2024 4:01 AM IST
രാ​ജ​കു​മാ​രി: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ റൂ​ബി​ൻ ലാ​ലി​നെ മ​ർ​ദി​ച്ച പോ​ലീ​സ്, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​ർ​വീ​സി​ൽനി​ന്നു പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഒ​റ്റ​യാ​ൾ പോ​രാ​ട്ടം. മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​നാ​യ കെ.എ​ൻ. ത​ങ്ക​പ്പ​ൻ ആ​ചാ​രി​യാ​ണ് ശാ​ന്ത​ൻ​പാ​റ​യി​ൽ വേ​റി​ട്ട സ​മ​രം ന​ട​ത്തി​യ​ത്.

റൂ​ബി​ൻ ലാ​ലി​നെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി മ​ർ​ദി​ച്ച പോ​ലീ​സ്, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ സ​ർ​വീ​സി​ൽനി​ന്നു പി​രി​ച്ചു​വി​ടു​ക, ഇ​തി​നു കൂ​ട്ടുനി​ന്ന സിസിഎ​ഫ്, ഡി ​എ​ഫ്ഒ,​ ഡിവൈഎ​സ്പി ​എ​ന്നി​വ​രെ പ​ര​സ്യ​വി​ചാ​ര​ണ ചെ​യ്യുക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ഒ​റ്റ​യാ​ൾ സ​മ​രം ന​ട​ത്തി​യ​ത്.

ശാ​ന്ത​ൻ​പാ​റ ടൗ​ണി​​ന്‍റെ മ​ധ്യ​ത്തി​ൽ പ്ല​ക്കാ​ർ​ഡും കൈ​യിലേ​ന്തിയായി​രു​ന്നു പ്ര​തി​ഷേ​ധം.